ലോക്‌സഭ: യുഡിഎഫും ബിജെപിയും ആശയക്കുഴപ്പത്തിലെന്ന് കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം:(www.kasargodvartha.com 10/03/2019) ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ യുഡിഎഫും ബിജെപിയും ആശയക്കുഴപ്പത്തിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതിന്റെ തെളിവാണ് ഇതുവരെയായിട്ടും സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ യുഡിഎഫിനും ബിജെപിക്കും സാധിക്കാത്തതെന്നും അദ്ദേഹം പരിഹസിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ഇടതുമുന്നണി ആത്മവിശ്വാസത്തോടെ തയാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. എല്ലാ പാര്‍ലമെന്റ് മണ്ഡലങ്ങളിലെയും മണ്ഡലം കമ്മിറ്റികള്‍ ഈ മാസം 14ഓടെ രൂപീകരിക്കും. ഈ മാസം 20 മുതല്‍ ബൂത്ത് തല പ്രവര്‍ത്തനങ്ങളും തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തുടക്കത്തില്‍ തന്നെ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടിയതായും കോടിയേരി കൂട്ടിച്ചേര്‍ത്തു.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനുപിന്നാലെ എല്‍ഡിഎഫ് ലോക്സഭാ മണ്ഡലം കണ്‍വന്‍ഷനുകള്‍ക്ക് ഞായറാഴ്ച തുടക്കമായി. പാലക്കാട്ടാണ് ആദ്യ കണ്‍വന്‍ഷന്‍. തിങ്കളാഴ്ച കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ കണ്‍വന്‍ഷനുകള്‍ നടക്കും. കാസര്‍കോട്, കണ്ണൂര്‍, വടകര, ആലത്തൂര്‍, ചാലക്കുടി, കോട്ടയം, പത്തനംതിട്ട, മാവേലിക്കര, കൊല്ലം കണ്‍വന്‍ഷനുകള്‍ ചൊവ്വാഴ്ചയും ഇടുക്കി, തിരുവനന്തപുരം കണ്‍വന്‍ഷനുകള്‍ ബുധനാഴ്ചയും നടക്കും. വ്യാഴാഴ്ച വയനാട്, പൊന്നാനി മണ്ഡലം കണ്‍വന്‍ഷനുകള്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, election, Trending, Top-Headlines, CPM, UDF,Loksabha: Kodiyeri insults UDF and BJP

Powered by Info News For You

Comments
Post a Comment