വിദ്യാര്‍ത്ഥിയെ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ വാര്‍ഡന്‍ ജയിലിലായതിനു പിന്നാലെ സസ്‌പെന്‍ഷന്‍ കിട്ടി; പോലീസിനെതിരെ കൂടുതല്‍ ആരോപണവുമായി പിതാവ് രംഗത്ത്

കൊല്ലം: (www.kvartha.com 02.03.2019) പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയെ ആളുമാറി മര്‍ദിച്ച് കൊന്ന സംഭവത്തില്‍ പ്രതിയായ ജയില്‍ വാര്‍ഡന്‍ വിനീതിനെ സസ്പെന്റ് ചെയ്തു. ജയില്‍ ഡി.ജി.പിയാണ് കൊല്ലം ജില്ലാ ജയിലിലെ വാര്‍ഡനായിരുന്ന വിനീതിനെ ജോലിയില്‍ നിന്നും സസ്പെന്റ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കൊല്ലപ്പെട്ട രഞ്ജിത്തിന്റെ അച്ഛന്‍ രംഗത്തെത്തി.
ഒരു സംഘം ആള്‍ക്കാര്‍ വീട്ടിലെത്തി ആക്രമണം നടത്തിയ വിവരം പോലീസില്‍ അറിയിച്ചിട്ടും അന്വേഷണത്തിന് തയ്യാറായില്ലെന്നും മകന് മര്‍ദനമേറ്റെന്ന പരാതി ഒത്തു തീര്‍ക്കാന്‍ തെക്കുംഭാഗം പോലീസ് ശ്രമിച്ചുവെന്നും രഞ്ജിത്തിന്റെ അച്ഛന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ചവറ തെക്കും ഭാഗം പോലീസ് സ്റ്റേഷനില്‍ ഒത്തു തീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും രഞ്ജിത്തിന്റെ കുടുംബം ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 

Murder of student in Kollam, jail warden Vineeth suspended, Kollam, News, Kerala, Death, Crime, Suspension, attack, hospital, Injured, Treatment, Police, Report
പ്രതി വിനീതിന്റെ ബന്ധുവായ പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് വീട്ടില്‍ പഠിച്ചുകൊണ്ടിരുന്ന രഞ്ജിത്തിനെ(18) ആക്രമി സംഘം വീട്ടില്‍ നിന്ന് പിടിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ തനിക്കറിയില്ലെന്ന് രഞ്ജിത്ത് പല തവണ പറഞ്ഞെങ്കിലും ആക്രമികള്‍ കേള്‍ക്കാന്‍ തയ്യാറായിരുന്നില്ല.

മര്‍ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന രഞ്ജിത്തിന്റെ തലയ്ക്ക് അടിയേറ്റുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Murder of student in Kollam, jail warden Vineeth suspended, Kollam, News, Kerala, Death, Crime, Suspension, attack, hospital, Injured, Treatment, Police, Report.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?