ഓണ്‍ലൈന്‍ ഗെയിമുകളുടെ സ്വാധീനത്തില്‍പ്പെട്ട് ക്ലാസില്‍ ഹാജര്‍ കുറഞ്ഞു; മകന് പരീക്ഷയെഴുതാന്‍ ഹൈക്കോടതി ഉത്തരവുമായി പിതാവ് സ്‌കൂളില്‍

കൊച്ചി: (www.kvartha.com 21/03/2019) ഓണ്‍ലൈന്‍ ഗെയിമുകളുടെ സ്വാധീനത്തില്‍പ്പെട്ട് ക്ലാസില്‍ ഹാജര്‍ കുറഞ്ഞ മകന് പരീക്ഷയെഴുതാന്‍ ഹൈക്കോടതി ഉത്തരവുമായി പിതാവ് സ്‌കൂളിലെത്തി. ഓണ്‍ലൈന്‍ ഗെയിമുകളുടെ സ്വാധീനത്തില്‍പ്പെട്ട് ക്ലാസില്‍ ഹാജര്‍ കുറഞ്ഞ മകനെ പരീക്ഷയെഴുതാന്‍ സിബിഎസ്ഇ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് തൃശൂര്‍ പുറനാട്ടുകര സ്വദേശി നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. കുട്ടിയെ പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന് ഉത്തരവിട്ട കോടതി രക്ഷിതാക്കളെ രൂക്ഷമായി വിമര്‍ശിച്ചു.

News, Kochi, Kerala, High Court, Father, CBSE, Exam,Online Game: HC order for allowing writing exam

രക്ഷിതാക്കളുടെ ശ്രദ്ധയും പരിചരണവും ലഭിക്കാത്തതുകൊണ്ടാണ് കൂട്ടികള്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയാകുന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഓണ്‍ലൈന്‍ ഗെയിമുകളില്‍നിന്ന് സന്തോഷവും ആശ്വാസവും ലഭിക്കുന്നതിനാലാണ് കുട്ടികള്‍ ഇതിലേക്ക് തിരിയുന്നതെന്നും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് നിരീക്ഷിച്ചു.

പത്താം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ കുട്ടിക്കുവേണ്ടിയാണ് രക്ഷിതാവ് ഹര്‍ജി നല്‍കിയത്. പ്ലസ് ടുവിന് ചേര്‍ന്നെങ്കിലും ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായതോടെ ക്ലാസില്‍ ഹാജരാകാതായി. മാതാപിതാക്കള്‍ ഒരുപാട് കഷ്ടപ്പെട്ടാണ് കുട്ടിയെ ഓണ്‍ലൈന്‍ ഗെയിമുകളുടെ പിടിയില്‍നിന്ന് മോചിപ്പിച്ചത്. കുട്ടിക്ക് ശാരീരിക, മാനസിക പ്രശ്നങ്ങളില്ലെന്ന് മനഃശാസ്ത്രജ്ഞന്‍ റിപ്പോര്‍ട്ടും നല്‍കി.

മതിയായ ഹാജരില്ലെങ്കിലും പ്രത്യേക കേസായി പരിഗണിച്ച് കുട്ടിയെ പരീക്ഷ എഴുതിക്കാമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചെങ്കിലും ചട്ടപ്രകാരം ഇതനുവദിക്കാനാകില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി. സിബിഎസ്ഇയുടെ ചട്ടങ്ങളേക്കാള്‍ കുട്ടിയുടെ താല്‍പ്പര്യത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് കോടതി പറഞ്ഞു. തുടര്‍ന്നാണ് പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, High Court, Father, CBSE, Exam,Online Game: HC order for allowing writing exam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?