ലോകത്തെ രണ്ടാമത്തെ ഫിംഗര്‍ പ്രിന്റ് ബ്യുറോ കേരളത്തിലായിരുന്നു; നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന കേരള സ്റ്റേറ്റ് ഫിംഗര്‍ പ്രിന്റ് ബ്യുറോയെ കുറിച്ചറിയാം
തിരുവനന്തപുരം: (www.kvartha.com 07.03.2019) ശാസ്ത്രീയ കുറ്റാന്വേഷണ രംഗത്തു സുപ്രധാന സ്ഥാനമാണ് ഫിംഗര്‍ പ്രിന്റ് ശാസ്ത്ര ശാഖയ്ക്കുള്ളത്. ലോകത്തെ രണ്ടാമത്തെ ഫിംഗര്‍ പ്രിന്റ് ബ്യുറോ കേരളത്തിലാണ് സ്ഥാപിതമായത്. എ ഡി 1900 ലായിരുന്നു ഇത് സ്ഥാപിതമായത്. ശ്രീമൂലം തിരുന്നാള്‍ മഹാരാജാവിന്റെ ഭരണകാലത്തു ആരംഭിച്ച തിരുവിതാംകൂര്‍ ഫിംഗര്‍ പ്രിന്റ് ബ്യുറോയാണ് സംസ്ഥാന രൂപീകരണത്തോടെ കേരള സംസ്ഥാന ഫിംഗര്‍ പ്രിന്റ് ബ്യുറോ ആയത്.
1900 മെയ് മാസമാണ് തിരുവനന്തപുരത്തെ വിരലടയാള ബ്യുറോ പ്രവര്‍ത്തനമാരംഭിച്ചത്. 1950ല്‍ കൊച്ചിയിലെ ബ്യുറോയും അതിനോട് കൂട്ടിച്ചേര്‍ത്തു. കേരളം സംസ്ഥാന രൂപീകരണത്തോടുകൂടി അത് കേരള വിരലടയാള ബ്യുറോ ആയി മാറി. ലോകത്തിലെ ആദ്യത്തെ വിരലടയാള ബ്യുറോ 1897ല്‍ കൊല്‍ക്കത്തയിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. മൂന്നു വര്‍ഷം തികയും മുമ്പ് തന്നെ തിരുവനന്തപുരത്തും ഒരെണ്ണം ആരംഭിച്ചു എന്നത് നമുക്ക് അഭിമാനത്തിന് വക നല്‍കുന്നതാണ്.
തിരുവനന്തപുരം ആസ്ഥാനമാക്കി സംസ്ഥാന ഫിംഗര്‍ പ്രിന്റ് ബ്യുറോയും ജില്ലകള്‍ തോറും ജില്ലാ ബ്യുറോകളും (Single Digit Finger Print Bureau) നിലവില്‍ ഉണ്ട്. ശിക്ഷിക്കപ്പെട്ട കുറ്റവാളികളുടെ വിരലടയാളങ്ങളും വിവരങ്ങളും റെക്കോര്‍ഡ് ചെയ്യുന്നതും ശാസ്ത്രീയമായി തരംതിരിച്ചു സൂക്ഷിക്കുന്നതും സംസ്ഥാന ഫിംഗര്‍ പ്രിന്റ് ബ്യുറോയിലാണ്. അറസ്റ്റ് ചെയ്യപ്പെടുന്ന പ്രതികളുടെ ഫിംഗര്‍ പ്രിന്റ് സ്ലിപ് ഇവിടേയ്ക്കയ്ക്കുകയും, പ്രതി മറ്റു കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും, അയാളുടെ മുന്‍ശിക്ഷാ വിവരങ്ങളും മറ്റും ഇവിടെ പരിശോധിയ്ക്കുകയും ചെയ്യും.
കൂടാതെ അജ്ഞാത മൃതദേഹങ്ങളെ തിരിച്ചറിയുന്നതിനായി ഇവിടെ സൂക്ഷിച്ചിട്ടുള്ള ഫിംഗര്‍ പ്രിന്റ് റെക്കോര്‍ഡുകളുമായി പരിശോധന നടത്താറുണ്ട്. ഫിംഗര്‍ പ്രിന്റ് തെളിവായി വരുന്ന സിവില്‍ ക്രിമിനല്‍ വ്യവഹാരങ്ങളില്‍ വിദഗ്ധ അഭിപ്രായം നല്‍കുന്നതും (Expert opinion) ഫിംഗര്‍ പ്രിന്റ് ബ്യുറോയില്‍ നിന്നാണ്. ജയിലുകളില്‍ ആള്‍മാറാട്ടം നടക്കാതിരിക്കാന്‍ കൃത്യമായ ഇടവേളകളില്‍ ഫിംഗര്‍ പ്രിന്റ് ബ്യുറോ പരിശോധന നടത്താറുണ്ട്. വിരലടയാളങ്ങള്‍ തിരിച്ചറിയുന്നതിനുള്ള കമ്പ്യൂട്ടര്‍ സംവിധാനവും സംസ്ഥാന ഫിംഗര്‍ പ്രിന്റ് ബ്യുറോയില്‍ ലഭ്യമാണ്.
കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ വിരലടയാള പരിശോധന നടത്തുന്നത് ജില്ലാ ബ്യുറോകളിലെ ഉദ്യോഗസ്ഥരാണ്. കൃത്യസ്ഥലങ്ങളില്‍ നിന്ന് ശേഖരിക്കുന്ന വിരലടയാളങ്ങള്‍ (Chance print), റെക്കോര്‍ഡില്‍ നിന്നും സംശയിക്കുന്നവരുടേതും, പ്രതികളുടേതുമായ വിരലടയാളങ്ങളുമായി താരതമ്യം ചെയ്താണ് യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തുന്നത്. കോടതികളില്‍ ഇത് സംബന്ധിച്ച വിദഗ്ധ അഭിപ്രായം നല്‍കുന്നതും (Expert opinion) ഫിംഗര്‍ പ്രിന്റ് ബ്യുറോയാണ്. എമിഗ്രേഷന്‍ ആവശ്യങ്ങള്‍ക്കായുള്ള ഫിംഗര്‍ പ്രിന്റ് അറ്റസ്റ്റേഷനും ജില്ലാ യൂണിറ്റുകളില്‍ നിന്നും ചെയ്യുന്നതാണ്. ഇതിനായി നിശ്ചിത ഫീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബി എസ് സി കെമിസ്ട്രി / ഫിസിക്‌സ് ബിരുദധാരികള്‍ക്ക് പി എസ് സി നടത്തുന്ന 'ഫിംഗര്‍ പ്രിന്റ് സെര്‍ച്ചര്‍' തസ്തിക പരീക്ഷയിലൂടെ ഫിംഗര്‍ പ്രിന്റ് ബ്യുറോയില്‍ ഉദ്യോഗസ്ഥാരാകാവുന്നതാണ്. അടിസ്ഥാന പരിശീലനവും മൂന്നു വര്‍ഷത്തെ സേവനവും പൂര്‍ത്തിയാക്കുന്ന ഫിംഗര്‍ പ്രിന്റ് സെര്‍ച്ചര്‍ക്ക് അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന ഫിംഗര്‍ പ്രിന്റ് എക്‌സ്‌പെര്‍ട്ട് പരീക്ഷ വിജയിക്കുന്നത്തിലൂടെ ഫിംഗര്‍ പ്രിന്റ് എക്‌സ്‌പെര്‍ട്ട് ആയി സ്ഥാനക്കയറ്റം ലഭിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, News, Kerala state finger print bureau: The second finger print bureau in the world

Powered by Info News For You

Comments
Post a Comment