അകക്കണ്ണുകൊണ്ട് പ്രിയേഷ് കണ്ടു തന്റെ ആരാധ്യ നേതാവിനെ

കൊച്ചി: (www.kvartha.com 15.03.2019) 'എറുണാകുളം ജില്ലയെ ശാരീരിക വെല്ലുവികള്‍ നേരിടുന്നവര്‍ക്കുള്ള സൗഹൃദ ജില്ലയായി പ്രഖ്യാപിക്കുവാനുള്ള നടപടികള്‍ എംപിയായി ഡല്‍ഹിയില്‍ എത്തുമ്പോഴുണ്ടാകുമോ?'
പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട കാഴ്ച്ചാ വൈകല്യം നേരിടുന്നവര്‍ക്കുള്ള ബില്ലിന് നിരവധി ഭേദഗതികള്‍ അവതരിപ്പിച്ച് പുരോഗമന മുഖം നല്‍കിയ പി രാജീവിനെ മുന്നില്‍ കിട്ടിയപ്പോള്‍ ആശങ്കകളില്ലാതെ പ്രിയേഷ് ചോദിച്ചു. 'അതിനുവേണ്ട എല്ലാ ശ്രമങ്ങളുമുണ്ടാകും, തിരഞ്ഞെടുപ്പ് മാനിഫസ്റ്റോയിലുമുള്‍പ്പെടുത്തും.' രാജീവ് ഉറപ്പു നല്‍കി.

വൈപ്പിന്‍ മണ്ഡലത്തിലൂടെയുള്ള പര്യടനത്തിടയിലാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി പി രാജീവ് മഹാരാജാസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ പ്രിയേഷിനെ കാണാന്‍ അദ്ദേഹത്തിന്റെ പനമ്പുകാട്ടിലെ ചൂതംപറമ്പില്‍ വീട്ടിലെത്തിയത്. കാഴ്ച്ചയില്ലായ്മയെ പൊരുതി തോല്‍പ്പിച്ച പ്രിയേഷിന് താന്‍ 2003-4 കാലഘട്ടത്തില്‍ മഹാരാജാസിലെ ചെയര്‍മാനായിരുന്ന കാലം മുതല്‍ രാജീവിനോട് അടുപ്പമുണ്ട്. അതിനു ശേഷം പ്രിയേഷിന്റെ കല്യാണ സമയത്തും അമ്മയുടെ വേര്‍പാടുകാലത്തും ഉള്‍പ്പെടെ തന്റെ സുഖ- ദുഃഖങ്ങളില്‍ രാജീവ് കൂടെയുണ്ടായിരുന്നുവെന്ന് പ്രിയേഷ് സ്മരിക്കുന്നു.

Priyesh watched his godfather with the inner sight, Kochi, News, Kerala, Parliament, Family

അശ്വനിയാണ് പ്രിയേഷിന്റെ ഭാര്യ. മകള്‍ തീര്‍ത്ഥ സെന്റ് തെരേസാസ് സ്‌കൂളില്‍ നാലം ക്ലാസ് വിദ്യാര്‍ഥിയാണ്. പി രാജീവിന്റെ വിജയം വെല്ലുവിളികള്‍ നേരിടുന്ന ഒരു സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്ക് കരുത്താകുമെന്ന് വിശ്വാസത്തിലാണ് പ്രിയേഷ്.

Keywords: Priyesh watched his godfather with the inner sight, Kochi, News, Kerala, Parliament, Family.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?