ലോക്‌സഭാ തെരഞ്ഞെടുപ്പ്; സീറ്റ് തര്‍ക്കത്തില്‍ മനംമടുത്ത് ബി ജെ പിയിലെ പ്രമുഖ നേതാക്കള്‍ പലരും വിട്ടുനില്‍ക്കുന്നു

ന്യൂഡല്‍ഹി: (www.kvartha.com 18.03.2019) ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കത്തില്‍ മനംമടുത്ത് ബി ജെ പിയിലെ പ്രമുഖ നേതാക്കള്‍ പലരും വിട്ടുനില്‍ക്കുന്നു. കേരളത്തില്‍ മത്സരിക്കാനുള്ളവരെ അന്തിമമായി തീരുമാനിക്കാനാകാതെ കുഴഞ്ഞിരിക്കയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി നിര്‍ണയം.

അതിനിടെ പത്തനംതിട്ട മണ്ഡലം ലഭിക്കാത്തതിനെ ചൊല്ലി മത്സര രംഗത്തുനിന്നും എം.ടി.രമേശ് പിന്മാറിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. മാത്രമല്ല, സ്ഥാനാര്‍ഥിയാകണമെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ സമ്മര്‍ദത്തിനു ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വഴങ്ങിയിട്ടുമില്ല.

Kerala Hard bargaining delays BJP's candidate list,New Delhi, News, Politics, Lok Sabha, Election, Trending, BJP, Pathanamthitta, Kerala

തൃശൂരില്‍നിന്നു മത്സരിക്കണമെന്ന ബിജെപി സമ്മര്‍ദത്തിന് വഴങ്ങാന്‍ തുഷാര്‍ വെള്ളാപ്പള്ളി ഇനിയും തയാറായിട്ടില്ല. എന്നാല്‍ മത്സര രംഗത്തിറങ്ങാന്‍ ഉപാധികളോടെ തുഷാര്‍ സമ്മതം മൂളിയേക്കുമെന്നാണ് വിവരം. കെ.സുരേന്ദ്രന്റെ പേര് തൃശൂരിലേക്കു പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും ബിഡിജെഎസിന്റെ നിലപാടു നിര്‍ണായകമാണ്. സംസ്ഥാന നേതൃത്വം നല്‍കിയ സാധ്യതപട്ടികയില്‍ ദേശീയ നേതൃത്വം മാറ്റങ്ങള്‍ നിര്‍ദേശിച്ചിരുന്നു.

 Kerala Hard bargaining delays BJP's candidate list,New Delhi, News, Politics, Lok Sabha, Election, Trending, BJP, Pathanamthitta, Kerala

സീറ്റുകളില്‍ നീക്കുപോക്കു വേണമോയെന്നു ബിഡിജെഎസുമായി ചര്‍ച്ച ചെയ്തു തീരുമാനമായാല്‍ സ്ഥാനാര്‍ഥിപ്പട്ടിക വൈകാതെ പുറത്തിറങ്ങും. തൃശൂരില്‍ ടോം വടക്കന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതുതായി പാര്‍ട്ടി അംഗത്വമെടുത്ത പിഎസ്‌സി മുന്‍ ചെയര്‍മാന്‍ കെ.എസ്.രാധാകൃഷ്ണനെ ആലപ്പുഴയിലേക്കും പരിഗണിക്കുന്നു.

അതേസമയം, തുഷാര്‍ മത്സരിക്കുന്നതില്‍ തെറ്റില്ലെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. എസ്എന്‍ഡിപി ഭാരവാഹിത്വം ഒഴിയണമെന്ന തീരുമാനത്തില്‍ മാറ്റമില്ല. മുന്നണി സംവിധാനമാകുമ്പോള്‍ ബിഡിജെഎസ് അധ്യക്ഷന് മത്സരിക്കേണ്ടി വന്നേക്കാമെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു.

പത്തനംതിട്ട കൈവിട്ട എം.ടി.രമേശും പാലക്കാട് കണ്ണുവച്ച ശോഭാ സുരേന്ദ്രനും ഇത്തവണ മത്സരിക്കാനിടയില്ല. ഇരുവരും സംഘടനാ ചുമതലകളിലേക്കു മാറിയേക്കും. പിടിവലി നടക്കുന്ന പത്തനംതിട്ടയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചെന്നാണു സൂചന. നേരത്തെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മത്സരിക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. പാലക്കാട് സി.കൃഷ്ണകുമാറിന്റെ സാധ്യത ഏറുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala Hard bargaining delays BJP's candidate list,New Delhi, News, Politics, Lok Sabha, Election, Trending, BJP, Pathanamthitta, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?