വര്‍ഷങ്ങളോളം കുടില്‍കെട്ടി താമസിച്ചുവരുന്ന കുടുംബത്തെ ഇറക്കിവിട്ട് ഭൂമി മറ്റൊരാള്‍ക്ക് പതിച്ചു കൊടുത്തതായി പരാതി

കാഞ്ഞങ്ങാട്: (www.kasargodvartha.com 01.03.2019) വര്‍ഷങ്ങളോളമായി കൈവശമുള്ള സര്‍ക്കാര്‍ സ്ഥലത്ത് കുടില്‍ കെട്ടി താമസിക്കുന്ന കുടുംബത്തെ ഒരു സുപ്രഭാതത്തില്‍ സ്ഥലത്ത് നിന്നും ഇറക്കി വിട്ട് പ്രസ്തുത സ്ഥലം സ്വകാര്യ വ്യക്തിക്ക് പതിച്ച് കൊടുത്തു. മടിക്കൈ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലെ കൂലിതൊഴിലാളി ചന്ദ്രന്റെ കുടുംബത്തെയാണ് വില്ലേജ് അധികൃതര്‍ ഒരു ദാക്ഷണ്യവുമില്ലാതെ ഇറക്കി വിട്ട് ഇവര്‍ താമസിച്ച 20 സെന്റ് സ്വകാര്യ വ്യക്തിക്ക് പതിച്ച് കൊടുത്തത്.

സംഭവത്തില്‍ എരിക്കുളം സിപിഐ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാളക്കടവ് വില്ലേജ് ഓഫീസ് ഉപരോധിച്ചു. 20 വര്‍ഷമായി ചന്ദ്രന്‍ സ്ഥലം കൈവശം വെച്ച് പട്ടയത്തിന് വേണ്ടി പലപ്രാവശ്യം വില്ലേജ് ഓഫീസില്‍ കയറിയിറങ്ങിയെങ്കിലും പലഒഴിവുകള്‍ പറഞ്ഞ് പട്ടയം കൊടുക്കാതെ മടക്കി അയക്കുകയായിരുന്നു. 25ന് രാവിലെ ചന്ദ്രന്റെ ഭാര്യ എം വി ശൈലജയെ വില്ലേജ് ഓഫീസിലേക്ക് വിളിച്ച് വരുത്തുകയും ഈ സമയത്ത് ഇവരുടെ സ്ഥലം മറ്റൊരു വ്യക്തിക്ക് പതിച്ചുകൊടുക്കുകയും 26-ാം തീയ്യതി സ്ഥലത്തിന് പട്ടയം നല്‍കുകയും ചെയ്തുവെന്നാണ് ശൈലജ പറയുന്നത്.

വില്ലേജ് ഓഫീസില്‍ നടത്തിയ ഉപരോധം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ബങ്കളം കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി കെ ബാബുരാജ് അധ്യക്ഷം വഹിച്ചു. എ ദാമോദരന്‍, വി കണ്ണന്‍ മാസ്റ്റര്‍, എ നാരായണന്‍, പി രഞ്ജിത്ത്, ശാര്‍ങ്ങാധരന്‍ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, complaint, Family, A complaint has been lodged by the family for giving their land to another
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?