ആദ്യ ഭാര്യയുടെ മക്കള്‍ക്കും രണ്ടാം ഭാര്യയ്ക്കും നല്‍കുന്ന സഹായം നിലച്ചു; പ്രതികാരം തീര്‍ക്കാന്‍ മൂന്നാം ഭാര്യയെ ശ്വാസംമുട്ടിച്ചുകൊന്നു

മുംബൈ: (www.kvartha.com 08.03.2019) ആദ്യ ഭാര്യയുടെ മക്കള്‍ക്കും രണ്ടാം ഭാര്യയ്ക്കും നല്‍കുന്ന സഹായം നിലച്ചു. ഇതോടെ പ്രതികാരം തീര്‍ക്കാന്‍ മൂന്നാം ഭാര്യയെ ശ്വാസംമുട്ടിച്ചുകൊന്നു. സംഭവത്തില്‍ രണ്ടാം ഭാര്യയും ആദ്യഭാര്യയിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ടുമക്കളേയും പോലീസ് അറസ്റ്റ് ചെയ്തു. നല്ല സൊപാറ മേഖലയിലെ ഒരു മാളിനു സമീപം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

നാല്‍പ്പത്തിയഞ്ചുകാരനായ ഭര്‍ത്താവ് സുശീല്‍ മിശ്രയ്ക്കൊപ്പം ലിങ്ക് റോഡ് അപ്പാര്‍ട്ട്മെന്റില്‍ കഴിയുന്ന യോഗിത(35)യെന്ന യുവതിയാണു കൊല്ലപ്പെട്ടതെന്നു പോലീസ് ആദ്യ അന്വേഷണത്തില്‍ കണ്ടെത്തി. ലേബര്‍ കോണ്‍ട്രാക്ടറായ സുശീലിനു രണ്ടു ഭാര്യമാര്‍ കൂടിയുണ്ടെന്നും വ്യക്തമായി. ഉത്തര്‍പ്രദേശില്‍ കഴിയുന്ന ആദ്യഭാര്യയില്‍ സുശീലിനു രണ്ടു പെണ്‍മക്കളുണ്ട്. രണ്ടാം ഭാര്യ പാര്‍വതി മുംബൈയില്‍ തന്നെയാണു താമസിച്ചിരുന്നത്.

Mumbai police arrest woman for murdering husband's third wife with help from daughters from his first marriage,Mumbai, News, Murder, Crime, Criminal Case, Dead Body, Woman, Husband, National, Police, Arrested

2017ല്‍ പാര്‍വതിയെ വിവാഹം കഴിച്ച മിശ്ര ആദ്യവിവാഹത്തിലെ രണ്ടു പെണ്‍മക്കള്‍ക്കൊപ്പം ഡോണ്‍ റോഡിലെ അപ്പാര്‍ട്ട്മെന്റിലാണു താമസിച്ചിരുന്നത്. കുറച്ചു നാളുകള്‍ക്കു ശേഷം യോഗിതയെ കണ്ടുമുട്ടിയ മിശ്ര അവരെ വിവാഹം കഴിച്ചു. ഇതോടെ പാര്‍വതിക്കും കുട്ടികള്‍ക്കും നല്‍കിയിരുന്ന സാമ്പത്തിക സഹായം മുടങ്ങുകയും ചെയ്തു. മാത്രമല്ല, യോഗിതയ്ക്കു മുന്നില്‍ വച്ച് മിശ്ര ഇവരെ അപമാനിക്കുക കൂടി ചെയ്തതോടെ പാര്‍വതിയുടെ പക വര്‍ധിച്ചു.

മിശ്ര ബിസിനസ് ആവശ്യങ്ങള്‍ക്കായി ഗുജറാത്തിനു പോയ തക്കം നോക്കി പാര്‍വതിയും മിശ്രയുടെ ആദ്യവിവാഹത്തിലെ രണ്ടു മക്കളും ചേര്‍ന്ന് യോഗിതയെ ഒഴിവാക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞു. ഒരു പെണ്‍കുട്ടിയുടെ കാമുകനും ഇവരെ സഹായിക്കാന്‍ തയാറായി. ഇവര്‍ നാലു പേരും ചേര്‍ന്ന് ലിങ്ക് റോഡിലെ അപ്പാര്‍ട്ട്മെന്റിലെത്തി യോഗിതയെ കൊലപ്പെടുത്തിയെന്നാണു പോലീസ് പറയുന്നത്.

അപ്പാര്‍ട്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനെ മദ്യം നല്‍കി പാട്ടിലാക്കിയാണ് ഇവര്‍ യോഗിതയുടെ അടുത്തെത്തിയത്. ഡൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് ഫ്ളാറ്റിന്റെ കതക് തുറന്ന സംഘം ഉറങ്ങിക്കിടന്ന യോഗിതയെ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. തുടര്‍ന്നു മൃതദേഹം പുതപ്പില്‍ കെട്ടി മാളിനു സമീപം ഉപേക്ഷിക്കുകയും ചെയ്തു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച പോലീസ് യോഗിതയുടെ മൃതദേഹം ഓട്ടോറിക്ഷയിലാണ് അവിടേയ്ക്ക് എത്തിച്ചതെന്നു കണ്ടെത്തി. ഏതാണ്ട് നാലായിരത്തോളം ഓട്ടോറിക്ഷകള്‍ പരിശോധിച്ചതിലൂടെ മൃതദേഹം എത്തിച്ച ഓട്ടോയുടെ ഡ്രൈവറെ പോലീസ് കണ്ടെത്തി.

ഇയാളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. യോഗിതയ്ക്ക് അസുഖമാണെന്നും ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ടാണ് നാലംഗ സംഘം ഓട്ടോ വിളിച്ചതെന്നു ഡ്രൈവര്‍ പറഞ്ഞു. പുതപ്പു ചുറ്റിയ നിലയില്‍ യോഗിതയുടെ മൃതദേഹം ഓട്ടോയില്‍ കയറ്റിയതിനാല്‍ ഡ്രൈവര്‍ക്കു മനസിലായില്ല.

ഒഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ അതേപോലെ തന്നെ നാലുപേരും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്ത് ഡ്രൈവര്‍ അറിയാതെ ഉപേക്ഷിക്കുകയായിരുന്നു. അതിനിടെ ഓട്ടോ ഡ്രൈവറും മിശ്രയുടെ ഒരു മകളും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mumbai police arrest woman for murdering husband's third wife with help from daughters from his first marriage,Mumbai, News, Murder, Crime, Criminal Case, Dead Body, Woman, Husband, National, Police, Arrested.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?