യുപിഎ സര്‍ക്കാരിലെ ദേശീയ ഉപദേശകനായിരുന്ന വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജീന്‍ ദ്രേസിനെ കസ്റ്റഡിയിലെടുത്തു; പ്രതിഷേധം ശക്തമായതോടെ വിട്ടയച്ചു

റാഞ്ചി: (www.kvartha.com 28.03.2019) യുപിഎ സര്‍ക്കാരിലെ ദേശീയ ഉപദേശകനായിരുന്ന വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജീന്‍ ദ്രേസിനെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. പ്രതിഷേധം ശക്തമായതോടെയാണ് വിട്ടയച്ചത്. അനുമതിയില്ലാതെ പൊതുയോഗം നടത്തിയെന്ന കേസിലാണ് സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ ജീന്‍ ദ്രേസിനെ ജാര്‍ഖണ്ഡ് പോലീസ് കസ്റ്റഡിയിലെടുത്തത്. പശ്ചിമ ജാര്‍ഖണ്ഡിലെ ഗാര്‍വയ്ക്കടുത്ത് നിന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
Jean Dreze, National, News, Custody, Economist Jean Dreze released by Jharkhand Police

ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് പ്രൊഫസറും റാഞ്ചി യൂണിവേഴ്‌സിറ്റിയിലെ വിസിറ്റിംഗ് പ്രൊഫസറുമാണ്. ദാരിദ്ര്യത്തിനെതിരായ പോരാട്ടം നടത്തി പേരുകേട്ട ജീന്‍, യുപിഎ സര്‍ക്കാരിന്റെ കാലത്ത് ദേശീയ ഉപദേശക സമിതി അംഗമായിരുന്നു. ബെല്‍ജിയത്തില്‍ ജനിച്ച ജീന്‍ 20 വര്‍ഷം മുമ്പ് ഇന്ത്യയിലെത്തുകയും പിന്നീട് ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുകയുമായിരുന്നു.

വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനായ അമര്‍ത്യസെന്നുമൊന്നിച്ചെഴുതിയ 'ഹങ്കര്‍ ആന്‍ഡ് പബ്ലിക് ആക്ഷന്‍' അദ്ദേഹത്തിന്റെ പ്രസിദ്ധ കൃതിയാണ്. നാലു പുസ്തകങ്ങളുടെ രചയിതാവാണ്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ അധ്യാപകനായിരുന്നു.

വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് ട്വീറ്റ് ചെയ്തു. പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ദ്രേസിനെ പോലൊരാളെ അറസ്റ്റ് ചെയ്യുന്നതിലും നാണംകെട്ട പ്രവൃത്തി മറ്റൊന്നുമില്ലെന്നായിരുന്നു യാദവ് ട്വിറ്ററില്‍ കുറിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Jean Dreze, National, News, Custody, Economist Jean Dreze released by Jharkhand Police 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?