ഭിക്ഷ യാചിച്ച അഞ്ചു വയസുകാരനെ മരത്തില്‍ കെട്ടിയിട്ട ശേഷം ടോള്‍ പ്ലാസ ജീവനക്കാര്‍ കയ്യിലെ പണവുമായി കടന്നു
ചണ്ഡീഗഡ്: (www.kvartha.com 04.03.2019) ഭിക്ഷ യാചിച്ച അഞ്ചു വയസുകാരനെ മരത്തില്‍ കെട്ടിയിട്ട ശേഷം ടോള്‍ പ്ലാസ ജീവനക്കാര്‍ കയ്യിലെ പണവുമായി കടന്നു. ലുധിയാനയിലാണ് സംഭവം. മരത്തില്‍ കെട്ടിയിട്ട ബാലഭിക്ഷാടകന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ഒടുവില്‍ അഞ്ച് വയസു തോന്നിക്കുന്ന കുഞ്ഞിനെ കെട്ടിയിട്ടത് കണ്ട് വാഹന ഉടമകള്‍ എത്തി കുഞ്ഞിനെ അഴിച്ചു വിടുകയായിരുന്നു.
ടോള്‍ പ്ളാസ ജീവനക്കാരനായ രാഹുല്‍ എന്നയാളാണ് കുഞ്ഞിനെ കെട്ടിയിട്ടതെന്നാണ് പറയുന്നത്. അതേസമയം ടോള്‍ പ്ലാസയിലെ വാഹനങ്ങള്‍ക്ക് പിന്നാലെ ഭിക്ഷയാചിച്ച് ഓടിയതിനാലാണ് മരത്തില്‍ കെട്ടിയിട്ടതെന്നാണ് ഇവര്‍ പറയുന്നത്. വാഹനങ്ങള്‍ക്ക് പിന്നാലെ ഓടുന്നത് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തതെന്നും പറയുന്നു. കുട്ടിയുടെ കൈയില്‍ കയറിന്റെ പാടുകളും വ്യക്തമായി കാണുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഭിക്ഷ യാചിച്ച പണവും ടോള്‍ പ്ലാസ ജീവനക്കാര്‍ കുഞ്ഞിന്റെ കയ്യില്‍ നിന്ന് അപഹരിച്ചുവെന്നും ഇവര്‍ പറയുന്നു.
അതേസമയം സംഭവത്തില്‍ പരാതി ലഭിച്ചാല്‍ ടോള്‍ പ്ലാസയിലെ ജീവനക്കാര്‍ക്കെതിരെ കേസെടുക്കുമെന്ന് ലുധിയാന ഡിസിപി ഗഗന്‍ അജിത് സിങ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ പരിശോധിച്ച് വരികയാണെന്നും ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. അതേസമയം സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ഇതുവരെ ടോള്‍ പ്ളാസ ജീവനക്കാര്‍ തയ്യാറായിട്ടില്ല.
Keywords: Toll plaza employees tie child beggar to tree, snatch his money, News, Facebook, Social Network, Child, Complaint, Police, National.

Powered by Info News For You

Comments
Post a Comment