അമ്മായിയമ്മ മരിച്ചതിലുള്ള വിഷമം താങ്ങാനാകാത്ത മരുമകള്‍ മരിച്ച സംഭവത്തില്‍ ട്വിസ്റ്റ്

മുംബൈ: (www.kvartha.com 14.03.2019) അമ്മായിയമ്മ മരിച്ചതിലുള്ള വിഷമം താങ്ങാനാകാത്ത മരുമകള്‍ മരിച്ച സംഭവത്തില്‍ ട്വിസ്റ്റ്. പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച ബാല്‍ക്കണിയില്‍ നിന്നും വീണ് മരിച്ചനിലയില്‍ കാണപ്പെട്ട ശുഭാംഗി ലോഖണ്ഡെ(35) യുടെ മരണത്തിലാണ് ട്വിസ്റ്റ്.

അമ്മയുടെ മരണത്തില്‍ ഭാര്യ സന്തോഷിച്ചെന്ന തോന്നലില്‍ ഭര്‍ത്താവ് ഭാര്യയെ ബാല്‍ക്കണിയില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന് കണ്ടെത്തി. ദീര്‍ഘനാളായി കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന 70കാരിയായ മാലതി ലോഖണ്ഡെയുടെ മരണത്തില്‍ ശുഭാംഗി സന്തോഷം പ്രകടിപ്പിച്ചെന്ന് ഭര്‍ത്താവ് സന്ദീപ് ലോഖണ്ഡെയ്ക്ക് തോന്നിയെന്നും ഇത് കൊലപാതകത്തിലേക്ക് വഴിവെച്ചെന്നുമാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.

Maharashtra woman rejoices mother-in-law's death, gets killed by husband,Mumbai, News, Local-News, Media, Murder, Crime, Criminal Case, Police, Arrested, National

ശനിയാഴ്ച അപാറ്റ്നഗറിലെ വസതിയിലെ രണ്ടാം നിലയില്‍ നിന്ന് സന്ദീപ് ശുഭാംഗിയെ താഴേക്ക് തള്ളിയിടുകയായിരുന്നു. പ്രതി പോലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

ഭര്‍തൃമാതാവിന്റെ മരണത്തില്‍ ദുഃഖിതയായ മരുമകള്‍ രണ്ടാംനിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തെന്നായിരുന്നു പ്രാദേശിക മാധ്യമങ്ങളെല്ലാം ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഈ സാധ്യതയില്‍ സംശയം തോന്നിയ പോലീസ് ബന്ധുക്കളേയും നാട്ടുകാരേയും ചോദ്യം ചെയ്തിരുന്നു. ഒടുവില്‍ ശുഭാംഗിയുടെ ഭര്‍ത്താവ് സന്ദീപിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്ത് വന്നത്.

'അമ്മ മരിച്ച ശനിയാഴ്ച ശുഭാംഗി സന്തോഷവതിയായിരുന്നു. ഉള്ളിലെ വികാരം മുഴുവന്‍ അവരുടെ മുഖത്ത് പ്രകടമായിരുന്നു. ഈ പെരുമാറ്റം സന്ദീപിനെ രോഷാകുലനാക്കി. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്', എന്ന് പോലീസ് പറയുന്നു.

കുറ്റം തെളിഞ്ഞതോടെ സന്ദീപിനെ പോലീസ് അറസ്റ്റ് ചെയ്തു. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. സന്ദീപിനെ പോലീസ് അറസ്റ്റു ചെയ്തതോടെ കുട്ടികളെ ഇയാളുടെ പിതാവിന്റെ സംരക്ഷണയിലാക്കി എന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Maharashtra woman rejoices mother-in-law's death, gets killed by husband,Mumbai, News, Local-News, Media, Murder, Crime, Criminal Case, Police, Arrested, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?