കടലും കടന്ന് യുണൈറ്റഡ് പട്‌ല എഫ് സി; കാസര്‍കോട് ജില്ലാ ചാമ്പ്യന്‍ പട്ടം യുണൈറ്റഡ് പട്‌ലയ്ക്ക്
ദുബൈ: (www.kasargodvartha.com 23.03.2019) ക്ലബ് ബേരിക്കന്‍സ് ആന്‍ഡ് ഫില്ലി കഫെ ഫുട്‌ബോള്‍ ലീഗ് രണ്ടാം സീസണിലെ യുഎഇ - കാസര്‍കോട് ജില്ലാ ചാമ്പ്യന്‍ പട്ടം യുണൈറ്റഡ് പട്‌ലയ്ക്ക്. ശനിയാഴ്ച പുലര്‍ച്ചെ ദുബൈ ഖിസൈസിലെ അമിറ്റി ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് റേഞ്ചേര്‍സ് ഒറവങ്കരയെ യുണൈറ്റഡ് പട്‌ല പരാജയപ്പെടുത്തിയത്. യുണൈറ്റഡ് പട്‌ലക്ക് വേണ്ടി സര്‍ഫു, സഫ് വാന്‍ എന്നിവര്‍ ഗോളുകള്‍ നേടി.
നേരത്തെ സെമിയില്‍ തൃക്കരിപ്പൂര്‍ എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് യുണൈറ്റഡ് പട്‌ല ഫൈനലില്‍ കടന്നത്. നേരത്തെ മൂന്ന് ടീമുകളോട് ഏറ്റുമുട്ടിയാണ് യുണൈറ്റഡ് പട്‌ല പൂള്‍ (എ) യില്‍ ഒന്നാമതെത്തിയത്. മികച്ച ഗോള്‍ കീപ്പറായി സാബുവും (യുനൈറ്റഡ് പട്‌ല) മികച്ച പെര്‍ഫോര്‍മറായി ഷറഫുവും (യുനൈറ്റഡ് പട്‌ല) മികച്ച സ്‌ട്രൈക്കറായി സഫ് വാനും (യുണൈറ്റഡ് പട്‌ല) തെരഞ്ഞെടുക്കപ്പെട്ടു.
യുണൈറ്റഡ് പട്‌ല ടീം: സഫ് വാന്‍, നൗഫല്‍, മാഹിര്‍, സറഫൂ, റാഷി, മുക്താര്‍ (ക്യാപ്റ്റന്‍), മുഹമ്മദ് ഷബീര്‍, മൂനു, സുഹൈല്‍, മുസു, സാബു (ഗോള്‍ കീപ്പര്‍). ഇല്യാസ് (അഡൈ്വസര്‍ ), അമീന്‍ (മാനേജര്‍), അന്‍വര്‍ (അസി. മാനേജര്‍), റഊഫ് (കോര്‍ഡിനേറ്റര്‍), ബക്കര്‍ മാഷ് (കോച്ച്), അനു ആന്‍ഡ് റച്ചു (അസി. കോച്ച്), സിനു ആന്‍ഡ് ആസിഫ് (ഫിസിയോ).
കാസര്‍കോട് ജില്ലയിലെ പത്ത് പ്രമുഖ ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. കമന്ററി ബോക്‌സില്‍ നിന്നുള്ള പ്രശസ്ത കമന്ററേറ്റര്‍ ഷൈജു ദാമോദരന്റെ ആവേശകരമായ തല്‍സമയ വിവരണം ഫുട്‌ബോള്‍ പ്രേമികളെ ആവേശം കൊള്ളിച്ചു. ഇഖ്ബാല്‍ ഹത്ബൂര്‍, സുശാന്ത് നിലമ്പൂര്‍, ഖലീല്‍ ഫില്ലി, ഖയ്യൂം മാന്യ, ഷൈജു ദാമോദരന്‍, എച്ച് കെ അബ്ദുര്‍ റഹിമാന്‍ തുടങ്ങിയവര്‍ അതിഥികളായെത്തി.
Keywords: Gulf, news, Sports, Football, United Patla FC champions

Powered by Info News For You

Comments
Post a Comment