കാസര്‍കോട്ടെ പെണ്‍കുട്ടിക്ക് സംഭവിച്ചതെന്ത്? അത്യാസന്ന നിലയില്‍ ആശുപത്രിയിലായ പെണ്‍കുട്ടിയുടെ മൊഴി പുറത്തുവരുന്നതും കാത്ത് പോലീസ്
കാസര്‍കോട്: (www.kasargodvartha.com 25.03.2019) കാസര്‍കോട്ടെ പെണ്‍കുട്ടിക്ക് സംഭവിച്ചതെന്ത്? അത്യാസന്ന നിലയില്‍ ആശുപത്രിയിലായ പെണ്‍കുട്ടിയുടെ മൊഴി പുറത്തുവരുന്നതും കാത്തിരിക്കുകയാണ് പോലീസ്. രണ്ടു ദിവസം മുമ്പാണ് ഛര്‍ദിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടയില്‍ രക്തസ്രാവത്തെ തുടര്‍ന്ന് പെണ്‍കുട്ടി അബോധാവസ്ഥയിലാവുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
നില വഷളായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ തിങ്കളാഴ്ച ഉച്ചയോടെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവവുമായി ബന്ധപ്പെട്ട് പ്രാഥമിക നടപടിയെന്ന നിലയിൽ കാസര്‍കോട് ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്.
പെണ്‍കുട്ടി അബോധാവസ്ഥയില്‍ അത്യാസന്ന നിലയില്‍ കഴിയുന്നതിനാല്‍ കൂടുതൽ വിവരങ്ങളൊന്നും പോലീസിന് ലഭിച്ചിട്ടില്ല.
കാസര്‍കോടിന് സമീപത്താണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വീട്. പെണ്‍കുട്ടിക്ക് എന്ത് പറ്റിയതാണെന്ന് ഇനിയും കൃത്യമായ വിവരമെന്നും ലഭിച്ചിട്ടില്ല. മംഗളൂരുവിലെ ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് അടിയന്തിര ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് വിവരം. കേസിൽ ശരിയായ അന്വേഷണം നടത്തി സത്യാവസ്ഥ അറിഞ്ഞശേഷം മാത്രമേ തുടർ അന്വേഷണം വേണ്ടതുണ്ടോയെന്ന് തീരുമാനിക്കുകയുള്ളുവെന്ന് കാസര്‍കോട് എ എസ് പി. ഡി ശില്‍പ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
അത്യാസന്ന നിലയില്‍ ആശുപത്രിയിലായ പെണ്‍കുട്ടി പൂര്‍വ്വ സ്ഥിതിയിലെത്തി മൊഴി നല്‍കുന്നതും കാത്തിരിക്കുകയാണ് പോലീസ്.യൂട്രസിൽ മുഴയുണ്ടായതാണ് രക്തസ്രാവത്തിന് കാരണമെന്നും ഇതാണ് തെറ്റിദ്ധാരണ പടരാൻ കാരണമെന്നുമാണ് മംഗ്ലൂരു ആശുപത്രിയിൽ നടത്തിയ വിദഗ്ദ്ധ പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളതെന്ന് ബന്ധുക്കൾ സൂചിപ്പിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Video, Girl, What happened for Girl from Kasaragod?
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment