കാനായിയെ കഥയിലാക്കി; ശില്‍പ്പവും ശില്‍പ്പിയും ആദരമാകുന്നു
പാലക്കാട്: (www.kvartha.com 02.03.2019) പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമനോടുളള ആരാധനയിലാണ് യുവകഥാകൃത്ത് അജീഷ് മുണ്ടൂര്‍ ശില്‍പ്പവും ശില്‍പ്പിയും എന്ന കഥയെഴുതിയത്. കാനായി കഥ കേട്ടു. ഒരു ശില്‍പ്പിയുടെ കഥയാണ് ശില്‍പ്പവും ശില്‍പ്പിയും. തന്റെ ജീവിതകഥയെ അവലംബിച്ചെഴുതിയ കഥയ്ക്ക് കാനായിയുടെ വക നൂറ് മാര്‍ക്ക്.
കഥ ഏറെ ഹൃദ്യമായിരുന്നു, എല്ലാ ഭാവുകങ്ങളും.....ശില്‍പ്പവും ശില്‍പ്പിയും എന്ന പുസ്തകത്തില്‍ കാനായി ഇങ്ങിനെയെഴുതി. ആത്മാര്‍ത്ഥമായ വാക്കുകള്‍ തന്റെ പുസ്തകത്തില്‍ തെളിഞ്ഞപ്പോള്‍ കഥാകൃത്ത് അജീഷ് മുണ്ടൂരിന് ലഭിച്ചത് ഏറ്റവും വലിയ അവാര്‍ഡ്. കാനായിയുടെ വാക്കുകളെ അത്രമേല്‍ ആഹ്ലാദിപ്പിക്കുകയാണ് അജീഷിനെ.
മലമ്പുഴ വൃന്ദാവനത്തിനകത്തെ പ്രസിദ്ധമായ പ്രതിമയാണ് യക്ഷി. അതിന്റെ അറ്റകുറ്റപണിക്കായി വന്നപ്പോഴാണ് അജീഷ് മുണ്ടൂര്‍ കാനായിയെ പരിചയപ്പെടുന്നത്. ആ പരിചയം വലിയ ബന്ധത്തിന്റെ തുടക്കമായി. മിക്കദിവസങ്ങളിലും കാനായിയെ കാണാനും സംസാരിക്കാനും അജീഷ് മലമ്പുഴയിലെത്തി.
സംസാരത്തിനിടയില്‍ കാനായി തന്റെ ജീവിതവും പറഞ്ഞു. ഒരു കലാകാരന്‍ എങ്ങിനെയാണ് ജീവിക്കേണ്ടതെന്ന് കാനായിയുടെ ജീവിതം അജീഷിനെ പഠിപ്പിച്ചു. ഈ ശില്‍പ്പിയുടെ ജീവിതവും കലയോടുളള സമര്‍പ്പണവും കാനായിയെക്കുറിച്ച് എഴുതാന്‍ പ്രേരണയായെന്ന് അജീഷ് മുണ്ടൂര്‍ പറഞ്ഞു. അങ്ങിനെ, മലമ്പുഴയിലെ യക്ഷിയേയും അതിന്റെ ശില്‍പ്പിയേയും മുഖ്യകഥാപാത്രങ്ങളാക്കി അജീഷ് ശില്‍പ്പവും ശില്‍പ്പിയും എഴുതിതീര്‍ത്തു.
പാലക്കാട് മുണ്ടൂര്‍ സ്വദേശിയായ അജീഷ് ഇതിനകം നൂറുകണക്കിന് കഥകള്‍ എഴുതിയിട്ടുണ്ട്. ശില്‍പവും ശില്‍പിയും എന്ന പുസ്തകം മലമ്പുഴയില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. മലമ്പുഴ ഉദ്യോനത്തിലെ യക്ഷി പാര്‍ക്കില്‍ ശില്‍പി കാനായി കുഞ്ഞിരാമന്‍, കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജിന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
ടാപ്പ് നാടകവേദി സെക്രട്ടറി എം.എസ്. ദാസ് മാട്ടു മന്ത, ഫിലാറ്റലി ആന്റ് ന്യൂ മിസ് മാറ്റിക്ക് ക്ലബ് പാലക്കാട് ജില്ലാ ജോയിന്റ് സെക്രട്ടറി സി രഘുകുമാര്‍, അജീഷ് മുണ്ടൂര്‍ എന്നിവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: The story Kanai's Shilpavum Shilpiyum written by Ajeesh Mundoor, Palakkad, News, Lifestyle & Fashion, Writer, Award, Kerala.

Powered by Info News For You

Comments
Post a Comment