ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: (www.kasargodvartha.com 28.03.2019) ബൈക്കും ലോറിയും കൂട്ടിയിടിച്ച്  യുവാവിന് ദാരുണാന്ത്യം. അമ്പലത്തറ സ്വദേശിയും അടുത്തിടെ കൊളവയലില്‍ താമസക്കാരനുമായ ഖലീല്‍(23) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം.

കാഞ്ഞങ്ങാട് നിന്നും കൊളവയലിലെ വീട്ടിലേക്ക് പോകുമ്പോള്‍ ചെങ്കല്ല് ഇറക്കി വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഖലീലിനെ ഉടന്‍ തന്നെ മംഗളൂരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹോസ്ദുര്‍ഗ് പോലീസ് അപകടം വരുത്തിയ ലോറി കസ്റ്റടിയിലെടുത്തു.


Keywords: Youth dies in road accident, Accident, Kanhangad, kasaragod, news, Top-Headlines, Youth, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?