പ്രിയങ്ക ഗാന്ധിയും കാസര്‍കോട്ടേക്ക്; പെരിയ കല്യോട്ട് കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കും, മുന്‍ ക്രിക്കറ്റര്‍ നവജ്യോത് സിംഗ് സിദ്ദൂ, നടി ഖുഷ്ബു, നടന്മാരായ ജഗദീഷ്, സലീം കുമാര്‍ തുടങ്ങിയവരും പ്രചരണത്തിനെത്തും

കാഞ്ഞങ്ങാട്: (www.kasargodvartha.com 27.03.2019) കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കാസര്‍കോട്ടെത്തുന്നു. പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായി ശരത്ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ സന്ദര്‍ശിക്കാനാണ് പ്രിയങ്ക കാസര്‍കോട്ടെത്തുന്നത്. പ്രിയങ്കയും ഇരട്ടക്കൊലപാതകം നടന്ന പെരിയ കല്യോട്ട് വരണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ എഐസിസി നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ പ്രിയങ്കയുടെ റോഡ് ഷോ നടത്താനാണ് നേതൃത്വം ലക്ഷ്യമിടുന്നത്. കണ്ണൂരില്‍ കെ സുധാകരനും, വടകരയില്‍ കെ മുരളീധരനും അങ്കത്തിനിറങ്ങിയതോടെ മലബാര്‍ മേഖലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്റ്റാര്‍ ക്യാമ്പയിന്‍ വേണമെന്നാണ് കെപിസിസിയുടെ ആവശ്യം.

പ്രിയങ്ക ഗാന്ധിയെ കാസര്‍കോട്ടും കണ്ണൂരും എത്തിക്കാന്‍ കെപിസിസി നേതൃത്വം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി ഇതിനോടകം തന്നെ ആശയവിനിമയം നടത്തിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കണ്ണൂരിലെത്തിക്കാനും കെ സുധാകരനും കണ്ണൂര്‍ ഡിസിസിയും നീക്കം നടത്തുന്നുണ്ട്. പഞ്ചാബ് മന്ത്രിയും മുന്‍ ക്രിക്കറ്ററുമായി നവജ്യോത് സിംഗ് സിദ്ധു, നടി ഖുഷ്ബു, നടന്മാരായ ജഗദീഷ്, സലിംകുമാര്‍ എന്നിവരും വരും ദിവസങ്ങളില്‍ കാസര്‍കോട്, കണ്ണൂര്‍, വടകര മണ്ഡലങ്ങളില്‍ പ്രചരണത്തിനെത്തിക്കാനും നീക്കം നടക്കുന്നുണ്ട്.

പ്രിയങ്കയുടെ വരവോടെ പ്രചരണത്തില്‍ യുഡിഎഫിന് മേല്‍ക്കൈ ലഭിക്കുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. ശരത്ലാലിന്റെയും കൃപേഷിന്റെയും, മട്ടന്നൂരില്‍ കൊല്ലപ്പെട്ട ഷുഹൈബിന്റെയും വീടുകള്‍ പ്രിയങ്ക ഗാന്ധി കൂടി സന്ദര്‍ശിക്കുന്നതോടെ സിപിഎം കൊലപാതക രാഷ്ട്രീയം രാജ്യാന്തര ശ്രദ്ധയില്‍ ഇടം നേടുകയും ചെയ്യും. യുപിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന പ്രിയങ്ക നടത്തിയ ഗംഗാജലയാത്ര ലോക മാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Periya, election, news, Top-Headlines, Priyanka Gandhi may be visit in Kasargod  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?