ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഡെല്‍ഹിയില്‍ നിന്ന് മത്സരിക്കാനുള്ള ബിജെപിയുടെ ക്ഷണം നിരസിച്ച് വീരേന്ദര്‍ സേവാഗ്

ന്യൂഡല്‍ഹി: (www.kvartha.com 15.03.2019) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡെല്‍ഹിയില്‍ നിന്ന് മത്സരിക്കാനുള്ള ബിജെപിയുടെ ക്ഷണം നിരസിച്ച് മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ് . നിലവില്‍ ബിജെപിയുടെ പര്‍വേശ് വര്‍മ പ്രതിനിധീകരിക്കുന്ന വെസ്റ്റ് ഡെല്‍ഹി സീറ്റില്‍ സെവാഗിനെ സ്ഥാനാര്‍ഥിയാക്കാമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരിക്കാനില്ലെന്ന് സേവാഗ് അറിയിച്ചതായി ബിജെപി വക്താവ് അറിയിച്ചു.

ഹരിയാനയിലെ റോത്തക്കില്‍ ബിജെപി സ്ഥാനാര്‍ഥിയായി സേവാഗ് മത്സരിച്ചേക്കുമെന്ന് ഫെബ്രുവരിയില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ രാഷ്ട്രീയത്തിലോ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലോ താല്‍പര്യമില്ലെന്ന് സേവാഗ് ട്വിറ്റ് ചെയ്തിരുന്നു. 'അഭ്യൂഹങ്ങള്‍ക്ക് മാറ്റമുണ്ടാകാം, എന്നാല്‍ ചില കാര്യങ്ങള്‍ ഒരിക്കലും മാറില്ല. 2014 ലെ പോലെ ഇപ്പോഴും ചില വാര്‍ത്തകള്‍ വരുന്നുണ്ട്. പക്ഷെ അന്നത്തെ പോലെ തന്നെ ഇപ്പോഴും ഇക്കാര്യത്തില്‍ താല്‍പര്യമില്ല' എന്ന് സേവാഗ് കുറിച്ചു.

Cricketer Virender Sehwag Declined Offer To Contest Polls In Delhi: Top BJP Leader, New Delhi, News, Politics, Lok Sabha, Election, Trending, Cricket, Sports, National, BJP

സമ്പര്‍ക്ക് ഫോര്‍ സമര്‍ഥന്റെ ഭാഗമായി കഴിഞ്ഞ കൊല്ലം ജൂലൈയില്‍ കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ രാത്തോഡും പാര്‍ട്ടിയുടെ ഡെല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരിയും സേവാഗിനെ സന്ദര്‍ശിച്ചിരുന്നു. ഇത് സേവാഗിന്റെ ബിജെപി പ്രവേശനത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ക്കിടയാക്കി. എന്നാല്‍ പരസ്യപ്രതികരണത്തിലൂടെ സേവാഗ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടിരിക്കുകയാണ്.

അതേസമയം ഡിസംബറില്‍ വിരമിച്ച ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപി സീറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന് വാര്‍ത്തകളുണ്ട്. ഗംഭീര്‍ ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഗംഭീറിന്റെ വിരമിക്കലിനെ തുടര്‍ന്ന് ക്രിക്കറ്റില്‍ ഗംഭീര്‍ നല്‍കിയ സംഭാവനകള്‍ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി കത്തയയ്ക്കുകയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cricketer Virender Sehwag Declined Offer To Contest Polls In Delhi: Top BJP Leader, New Delhi, News, Politics, Lok Sabha, Election, Trending, Cricket, Sports, National, BJP.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?