പത്താംക്ലാസ് കണക്ക് പരീക്ഷാ ദിവസം ഗണിത ശാസ്ത്ര അധ്യാപികയ്ക്ക് മിനി ലോറിയിടിച്ച് ദാരുണാന്ത്യം

ചേര്‍ത്തല : (www.kvartha.com 28.03.2019) പത്താംക്ലാസിലെ ഗണിതശാസ്ത്ര പരീക്ഷയുടെ ദിവസം ഗണിതാധ്യാപികയ്ക്ക് മിനി ലോറിയിടിച്ച് ദാരുണാന്ത്യം. ആലപ്പുഴ സെന്റ് ജോസഫ്സ് ഗേള്‍സ് സ്‌കൂളിലെ അധ്യാപികയായ അനിത പയസ് (53) ആണു മിനി ലോറിയിടിച്ച് ദാരുണമായി മരിച്ചത്.

ബുധനാഴ്ച രാവിലെ ആറരമണിയോടെ ആലപ്പുഴ - ചേര്‍ത്തല തീരദേശ റോഡില്‍ ചേന്നവേലി പനയ്ക്കല്‍ ജംഗ്ക്ഷനു സമീപമാണ് അപകടം. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ചെത്തി അറയ്ക്കല്‍ പയസ് ബെന്നിന്റെ ഭാര്യയാണ് അനിത.

Teacher dies in collision between mini bus, Accidental Death, News, Obituary, Dead Body, Hospital, Treatment, Teacher, Police, Case, Kerala

പെരുന്നോര്‍മംഗലം സെന്റ് ആന്റണീസ് പള്ളിയില്‍ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പോകവേ എതിരെ വന്ന ഇറച്ചിക്കോഴി കയറ്റിയെത്തിയ പിക്കപ് വാന്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടന്‍തന്നെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തലയ്ക്കേറ്റ പരിക്കാണു മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

അനിതയെ ഇടിച്ചശേഷം വാന്‍ കലുങ്കില്‍ ഇടിച്ചു മറിഞ്ഞു. സംഭവത്തില്‍ ഡ്രൈവര്‍ പട്ടണക്കാട് സ്വദേശി ദിനേശനെ (34) തിരെ അര്‍ത്തുങ്കല്‍ പോലീസ് കേസെടുത്തു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണു അപകട കാരണമെന്നു പോലീസ് പറഞ്ഞു.


Keywords: Teacher dies in collision between mini bus, Accidental Death, News, Obituary, Dead Body, Hospital, Treatment, Teacher, Police, Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?