'പൊട്ടിച്ചിരിയുടെ കൊലപാതക കഥ'; സിനിമാ പോസ്റ്ററിലെ പരസ്യവാചകത്തിന് താഴെ ജയരാജന്റെ പ്രചരണ പോസ്റ്റര്‍; ഒട്ടിച്ചവന്റെ വീട്ടുമുറ്റത്ത് ഇന്നുരാത്രി ഇന്നോവ തിരിയുമെന്ന് ബല്‍റാം

കോഴിക്കോട്: (www.kasargodvartha.com 18.03.2019) 'പൊട്ടിച്ചിരിയുടെ കൊലപാതക കഥ' എന്ന പരസ്യവാചകമുള്ള സിനിമാ പോസ്റ്ററിനോടൊപ്പം വടകര ഇടത് സ്ഥാനാര്‍ത്ഥി പി ജയരാജന്റെ പ്രചരണ പോസ്റ്റര്‍. 'പൊട്ടിച്ചിരിയുടെ കൊലപാതക കഥ' എന്ന് പരസ്യവാചകമുള്ള സിനിമാ പോസ്റ്ററിന് മേലെ 'കൊലപാതക കഥ' എന്നതിന്റെ തൊട്ട താഴെയാണ് ജയരാജന്റെ പടം സഹിതം അദ്ദേഹത്തെ ജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ പതിപ്പിച്ചത്.

ചിത്രം സോഷ്യല്‍ മീഡിയയിലും വൈറലായി. ഇടതുവിരുദ്ധ ഗ്രൂപ്പുകളില്‍ ചിത്രം വ്യാപകമായി പ്രചരിക്കുകയാണ്. അതിനിടെ സംഭവത്തെ ട്രോളി തൃത്താല എംഎല്‍എ വി ടി ബല്‍റാം രംഗത്തെത്തി. ഒട്ടിച്ചവന്റെ വീട്ടുമുറ്റത്ത് ഇന്നുരാത്രി തന്നെ ഇന്നോവ തിരിയുമെന്നാണ് വി ടി ബല്‍റാമിന്റെ പരിഹാസം. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം പരിഹാസവുമായി രംഗത്തെത്തിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kozhikode, CPM, V.T Balram, Kerala, News, P Jayarajan, Balram insults P Jayarajan


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?