ഓച്ചിറയില്‍ നിന്നു തട്ടിക്കൊണ്ടു പോയ രാജസ്ഥാനി സ്വദേശിയായ പതിനഞ്ചുകാരിയെ കണ്ടെത്തി; മുഖ്യപ്രതി മുഹമ്മദ് റോഷന്‍ പിടിയില്‍

കൊല്ലം: (www.kvartha.com 26.03.2019) ഓച്ചിറയില്‍ നിന്നു തട്ടിക്കൊണ്ടു പോയ രാജസ്ഥാനി സ്വദേശിയായ പതിനഞ്ചുകാരിയെയും മുഖ്യപ്രതിയായ മുഹമ്മദ് റോഷനെയും കേരള പോലീസ് മുംബൈയില്‍ കണ്ടെത്തി. ഷാഡോ സംഘമാണ് ഇവരെ കണ്ടെത്തിയത്. പെണ്‍കുട്ടിയെയും യുവാവിനെയും ഉടന്‍ തന്നെ കേരളത്തിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസമാണ് കേരള പോലീസ് സംഘം ഇവരെ തേടി മുംബൈയിലെത്തിയത്.

ഇക്കഴിഞ്ഞ മാര്‍ച്ച് 18നാണു റോഷന്റെ നേതൃത്വത്തിലുള്ള സംഘം വഴിയോരക്കച്ചവടക്കാരായ ഇതരസംസ്ഥാന സ്വദേശികളായ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കച്ചവടം നടത്തുന്ന സ്ഥലത്തിനോട് ചേര്‍ന്ന് നിര്‍മിച്ചിട്ടുള്ള ഷെഡിലാണ് ഇവര്‍ താമസിച്ചിരുന്നത്. അവിടെ കയറിയാണ് നാലംഗ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

Girl abducted from Ochira spotted in Mumbai with CPI activist's son, Kollam, News, Local-News, Trending, Kidnap, Police, Threatened, Kerala.

പെണ്‍കുട്ടിയും റോഷനുമായി നേരത്തെ അടുപ്പമുണ്ടായിരുന്നതായാണു പോലീസ് പറയുന്നത്. പ്രാദേശിക സിപിഐ നേതാവിന്റെ മകനാണു റോഷന്‍. കേസുമായി ബന്ധപ്പെട്ട് നേരത്തെ മൂന്നു പ്രതികളെ ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒട്ടേറെ കേസുകളില്‍ പ്രതിയായ പായിക്കുഴി മോഴൂത്തറയില്‍ പ്യാരി (19), പായിക്കുഴി കുറ്റിത്തറയില്‍ അനന്തു (20), വവ്വാക്കാവ് തണ്ടാശേരില്‍ തെക്കതില്‍ ബിബിന്‍ (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ ഉള്‍പ്പെട്ട മുഖ്യ പ്രതി മുഹമ്മദ് റോഷന്‍, ബിബിന്‍, അനന്തു, പ്യാരി എന്നിവര്‍ക്കെതിരെയാണ് പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തത്. തട്ടിക്കൊണ്ടുപോകല്‍, ബാലപീഡനം എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പെണ്‍കുട്ടിയെയും മുഹമ്മദ് റോഷനെയും അനന്തുവാണു കാറില്‍ എറണാകുളത്തേക്ക് കൊണ്ടുപോയതും റെയില്‍വേ സ്റ്റേഷനില്‍നിന്നു ബംഗളൂരുവിലേക്കു ടിക്കറ്റ് എടുത്തു നല്‍കിയതെന്നും പോലീസിനു വിവരം ലഭിച്ചിരുന്നു. മുഹമ്മദ് റോഷനു കാര്‍ വാടയ്‌ക്കെടുത്തു നല്‍കിയ കൊറ്റമ്പള്ളി സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തെങ്കിലും സംഭവത്തില്‍ യുവാവിനു പങ്കില്ലെന്നു പോലീസ് പറഞ്ഞു.

കരുനാഗപ്പള്ളി എസിപി അരുണ്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുന്നത്. അറസ്റ്റ് ചെയ്ത മൂന്നുപേരെയും കരുനാഗപ്പള്ളി മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു. പ്യാരിക്കെതിരെ പോലീസ് കാപ്പ ചുമത്തിയിട്ടുണ്ട്.

ആണ്‍കുട്ടികളുടെ വേഷത്തിലും ഭാവത്തിലും വളര്‍ത്തിയിട്ടും തന്റെ മകളെ ഗുണ്ടാസംഘം പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയെന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നിറകണ്ണുകളോടെ പറയുന്നു. മകളെ പല തവണ മുഹമ്മദ് റോഷന്റെ നേതൃത്വത്തില്‍ ശല്യം ചെയ്തിട്ടുണ്ട്. ഒന്നര മാസം മുന്‍പു ഭീഷണിപ്പെടുത്തി തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ മകളെ ശല്യം ചെയ്യരുതെന്ന് അപേക്ഷിച്ചു റോഷന്റെ പിതാവിന്റെ കാല്‍ക്കല്‍വീണു കരഞ്ഞു പറഞ്ഞിരുന്നു.

മാത്രമല്ല, പലതവണ പോലീസിനു പരാതി നല്‍കിയെങ്കിലും തങ്ങള്‍ക്ക് ആരില്‍നിന്നു നീതി ലഭിച്ചില്ലെന്നും അവര്‍ പറയുന്നു. ഗുണ്ടാസംഘങ്ങളില്‍നിന്നു മകളെ സംരക്ഷിക്കാന്‍ ഇവര്‍ സ്വദേശത്തേക്കു മടങ്ങാനും തീരുമാനിച്ചിരുന്നു.

അഞ്ചു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് ഈ അച്ഛനും അമ്മയ്ക്കും. കെട്ടുറപ്പില്ലാത്ത വീട്ടിലാണ് കുടുംബം താമസിക്കുന്നത്. അതുകൊണ്ടുതന്നെ തന്റെ പെണ്‍മക്കള്‍ സുരക്ഷിതരല്ല എന്ന പേടി മാതാപിതാക്കള്‍ക്കുണ്ടായിരുന്നു.

ഇതാണ് ആണ്‍കുട്ടികളെപ്പോലെ മുടി മുറിച്ചും അവരെ പോലെ വസ്ത്രം ധരിപ്പിക്കാനും അവര്‍ തീരുമാനിച്ചത്. മുടി മുറിച്ചു നല്‍കുന്നതു മുപ്പത്തിയെട്ടുകാരിയായ അമ്മയാണ്. എന്നാല്‍ തങ്ങളുടെ വീട്ടില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുന്ന സംഭവങ്ങളുടെ ഗൗരവങ്ങളെ കുറിച്ച് വീട്ടിലെ മറ്റു കുട്ടികള്‍ക്ക് ഇതുവരെ അറിഞ്ഞിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Girl abducted from Ochira spotted in Mumbai with CPI activist's son, Kollam, News, Local-News, Trending, Kidnap, Police, Threatened, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?