തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമായി കാസര്‍കോട് നഗരം; ഗള്‍ഫിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്ന ഗൃഹനാഥന് പട്ടിയുടെ കടിയേറ്റു
കാസര്‍കോട്: (www.kasargodvartha.com 13.03.2019) നഗരം തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിയിട്ടും ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ വൈകുന്നത് ജനങ്ങളില്‍ പ്രതിഷേധത്തിനിടയാക്കുന്നു. ചൊവ്വാഴ്ച രാത്രി നഗരത്തിലെത്തിയ പ്രവാസി ഗൃഹനാഥന് പട്ടിയുടെ കടിയേറ്റു. മൊഗ്രാല്‍ പുത്തൂര്‍ കമ്പാറിലെ സുലൈമാനാണ് (47) പട്ടിയുടെ കടിയേറ്റത്. കാലിന് പരിക്കേറ്റ സുലൈമാനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സൗദി അറേബ്യ അല്‍ ഖോബാറില്‍ ജോലി ചെയ്യുന്ന സുലൈമാന്‍ ബുധനാഴ്ച ഗള്‍ഫിലേക്ക് പോകാനിരിക്കുകയായിരുന്നു. ബന്ധുവീട്ടില്‍ പോയി മടങ്ങുന്നതിനിടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെത്തിയ സുലൈമാനെ ഓടിവന്ന പട്ടി കടിച്ചുപറിക്കുകയായിരുന്നു. നഗരത്തില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ ഭീതിയോടെയാണ് കഴിഞ്ഞുകൂടുന്നത്. രാത്രികാലങ്ങളിലും മറ്റും ബൈക്കിന് കുറുകെ ചാടുന്നതും പതിവായിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Dog bite, Man injured after Dog bite
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Dog bite, Man injured after Dog bite
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment