നിലമ്പൂര്‍ കോവിലകം കാത്തിരിക്കുന്നു; ഇന്ത്യ-പാക് യുദ്ധത്തില്‍ പാക് തടവിലായ മുരളീധരനു വേണ്ടി

നിലമ്പൂര്‍: (www.kvartha.com 07.03.2019) പാക് പിടിയിലായ ജവാന്‍മാര്‍ മോചിതരാകുമ്പോള്‍ നിറകണ്ണുകളോടെ കുടുംബ നാഥനെ കാത്തിരിക്കുകയാണ് നിലമ്പൂര്‍ കോവിലകത്തെ ഒരു കുടുംബം. 1971 ലെ ഇന്ത്യ പാക്ക് യുദ്ധത്തില്‍ പങ്കെടുത്ത എയര്‍ ഫോര്‍സ് ഉദ്യോഗസ്ഥന്‍ നിലമ്പൂര്‍ കോവിലകത്തെ മുരളീധരന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹത്തിന്റെ കുടുംബം.

വ്യോമസേനാ ഉദ്യോഗസ്ഥന്‍ ആയിരുന്ന മുരളീധരന്‍ 1971 ലെ ഇന്ത്യ-പാക്ക് യുദ്ധത്തില്‍ പാക്കിസ്ഥാന്‍ ബന്ധികളാക്കിയ 54 ഇന്ത്യന്‍ സൈനികരില്‍ ഒരാളായിരുന്നു. 52 നമ്പര്‍ ജയിലില്‍ അദ്ദേഹത്തെ ബന്ധിയാക്കിയിരുന്നു എന്നതിന് തെളിവുകള്‍ ഉണ്ട്. പിന്നീട് മാറിമാറി വന്ന സര്‍ക്കാരുകള്‍ ഒന്നും ഇവരുടെ മോചനത്തിനായി കാര്യമായി ഒന്നും ചെയ്തില്ല.

 Nilambur Kovilakam is waiting for Muraleedharan, who is in Pakistani jails in the Indo-Pak war, News, Family, Jawans, Pakistan, Gun Battle, Kerala, Lifestyle & Fashion

പാക്കിസ്ഥാനില്‍ റാവല്‍പിണ്ടി ജയിലില്‍ പ്രത്യേക സെല്ലില്‍ നരക തുല്യമായ ജീവിതം നയിക്കുന്ന കുറേ പട്ടാളക്കാരുണ്ടെന്നും, അബദ്ധത്തിലാണ് 71ലെ യുദ്ധത്തില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ പാക്കിസ്ഥാന്‍ പട്ടാളത്തിന്റെ പിടിയില്‍ അകപ്പെട്ടതെന്നും പറയപ്പെടുന്നു.

നിലമ്പൂര്‍ കോവിലകത്തിലെ പത്മനാഭന്‍ തിരുമുല്‍പാടിന്റെയും മാലതി തമ്പുരാട്ടിയുടെയും മകനായാണ് മുരളീധരന്‍ ജനിച്ചത്. നിലമ്പൂര്‍ ജി യു പി സ്‌കൂള്‍, മാനവേദന്‍ സ്‌കൂള്‍, കോഴിക്കോട് ദേവഗിരി കോളജ്, മൈസൂര്‍ യുവരാജ കോളജ് എന്നിവയില്‍ പഠനം. 1966 ല്‍ ഇന്ത്യന്‍ എയര്‍ ഫോഴ്സില്‍ ചേര്‍ന്നു. എഫ് ജി ഓഫിസര്‍ ആയി സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചു.

നമ്പര്‍ 20 സ്‌കോഡൗണ്‍ എന്ന ഗ്രൂപ്പിനോടൊപ്പം ചേര്‍ന്ന് ഇന്ത്യ പാക്ക് യുദ്ധത്തില്‍ പങ്കാളിയായി. 1971 ഡിസംബര്‍ മൂന്നിന് പാക്ക് പ്രസിഡന്റ് യഹിയ ഖാന്‍ ഇന്ത്യക്കെതിരെ യുദ്ധം പ്രഖാപിച്ചു. അവര്‍ ശ്രീനഗര്‍, അമൃത്സര്‍, പത്താന്‍കോട്ട്, അവന്തിപ്പൂര്‍, ഫരീടൊത്ത് തുടങ്ങിയ സ്ഥലങ്ങള്‍ ആക്രമിക്കാന്‍ തുടങ്ങി.

ഡിസംബര്‍ നാലിനു രാവിലെ പതിനൊന്നു മണിക്ക് മുരളീധരന്റെ നേതൃത്വത്തില്‍ പാക്കിസ്ഥാനിലെ പെഷവാറിലേക്ക് എ 462 ഹണ്ടര്‍ ഫൈറ്റ് എന്ന വിമാനം കൊണ്ട് തിരിച്ചടി തുടങ്ങി. രണ്ടാഴ്ച നീണ്ടു നിന്ന യുദ്ധം നിര്‍ത്താന്‍ ധാരണയായി. യുദ്ധത്തിനു ഉപയോഗിച്ച ഹണ്ടര്‍ ഫൈറ്റിന് ഉപയോഗിച്ച ഇന്ത്യയുടെ വിമാനം പാക്കിസ്ഥാന്‍ കണ്ടുകെട്ടി അതിലെ മുരളീധരന്‍ അടക്കമുള്ള ജീവനക്കാരെ കാണാതായി. അവരെല്ലാം കൊല്ലപ്പെട്ടതായി ഇന്ത്യ പ്രഖ്യാപിക്കുകയും ചെയ്തു.

അതിനിടെ അനൗദ്യോഗിക വിവരപ്രകാരം അവരെ പാക്കിസ്ഥാന്‍ യുദ്ധതടവുക്കാര്‍ ആക്കിയെന്നും 52-ാം നമ്പര്‍ സെല്ലില്‍ അദ്ദേഹത്തെ അടച്ചു എന്നും പറയപ്പെടുന്നു. പാക്കിസ്ഥാന്‍ പത്രമായ ഡെയ്ലി ന്യൂസ് മുന്‍പ് ഈ വാര്‍ത്ത പുറത്തു വിട്ടിട്ടുണ്ട്. മൈസൂരില്‍ താമസിക്കുന്ന ഏക സഹോദരി ലളിതയാണ് സഹോദരന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കഴിയുന്നത്. 20-ാം വയസില്‍ യുദ്ധത്തില്‍ പങ്കെടുത്ത പാക്കിസ്ഥാന്‍ തടവറയിലായ മുരളീധരന് അര്‍ഹമായ ആദരവ് പോലും ലഭിച്ചിട്ടില്ല എന്നതാണ് ഖേദകരം.


Keywords: Nilambur Kovilakam is waiting for Muraleedharan, who is in Pakistani jails in the Indo-Pak war, News, Family, Jawans, Pakistan, Gun Battle, Kerala, Lifestyle & Fashion.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?