വഴിതെറ്റി അലഞ്ഞ പാര്‍വതി അമ്മയെ കൊണ്ടുപോകാന്‍ മകന്‍ എത്തി
ന്യൂ ഡെല്‍ഹി : (www.kvartha.com 07.03.2019) ഗുഡ് ഗാവില്‍ താമസിക്കുന്ന സഹോദര പുത്രി ശ്രീവിദ്യയുടെ അടുത്തെത്താന്‍ കഴിഞ്ഞ ആഴ്ച ചെന്നൈയില്‍ നിന്നും ഡെല്‍ഹിയിലെത്തി ഭാഷയും വഴിയും അറിയാതെ അലഞ്ഞ പാര്‍വതി അമ്മയെ കൂട്ടിക്കൊണ്ടുപോകാന്‍ ഒടുവില്‍ അവരുടെ മകന്‍ എത്തി.
Keywords: The son came to Delhi to take her mother, New Delhi, News, Missing, Police, Auto Driver, Son, National.
ഡെല്‍ഹി മലയാളി അസോസിയേഷന്‍, നോര്‍ക്ക തുടങ്ങിയവരുടെയൊക്കെ സഹായത്തോടെ ഡെല്‍ഹിയിലും ഗുഡ് ഗാവിലുമൊക്കെ അന്വേഷിച്ച് വിലാസം കണ്ടെത്തിയെങ്കിലും അവിടെ ആരെയും കണ്ടെത്താനായില്ല. തുടര്‍ന്ന് അവരെ വൃദ്ധാശ്രമത്തില്‍ പാര്‍പ്പിക്കുകയായിരുന്നു.
ഡി.എം.എ. അഡിഷണല്‍ ജനറല്‍ സെക്രട്ടറി കെ.പി. ഹരീന്ദ്രന്‍ ആചാരി, മയൂര്‍ വിഹാര്‍ ഫേസ്-1 ഏരിയ സെക്രട്ടറി ശാന്തകുമാര്‍, നോര്‍ക്ക റൂട്ട്സ് ജോയിന്റ് സെക്രട്ടറി എസ്. ശ്യാം കുമാര്‍ എന്നിവര്‍ ബദര്‍പൂരിലെ ആലി ഗ്രാമത്തിനടുത്തുള്ള ഗൗതംപുരി ഫേസ് 1-ലെ ഗുരു വിശ്രാം വൃദ്ധ് ആശ്രമത്തില്‍ താമസിപ്പിച്ചിരുന്ന പാര്‍വതി അമ്മയെ മകന്‍ മോഹന്‍ദാസിനെ ഏല്‍പ്പിച്ചു.
തുടര്‍ന്ന് തമിഴ് നാട് എക്‌സ്പ്രസ്സില്‍ തിരിച്ചുപോകുവാനായി വാഹനത്തില്‍ ന്യൂ ഡെല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ന്യൂ ഡെല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഓട്ടോയില്‍ കയറിയ വയോധികയെ ചാണക്യപുരിയില്‍ ഓട്ടോക്കാരന്‍ ഉപേക്ഷിച്ചതിനെത്തുടര്‍ന്നു ചാണക്യപുരി പോലീസ് സ്റ്റേഷനിലെത്തിയ അവര്‍ക്ക് ഡെല്‍ഹി മലയാളി അസോസിയേഷനും നോര്‍ക്കയും സഹായത്തിനെത്തുകയായിരുന്നു.
ഡി.എം.എ. അഡിഷണല്‍ ജനറല്‍ സെക്രട്ടറി കെ.പി. ഹരീന്ദ്രന്‍ ആചാരി, മയൂര്‍ വിഹാര്‍ ഫേസ്-1 ഏരിയ സെക്രട്ടറി ശാന്തകുമാര്‍, നോര്‍ക്ക റൂട്ട്സ് ജോയിന്റ് സെക്രട്ടറി എസ്. ശ്യാം കുമാര്‍ എന്നിവര്‍ ബദര്‍പൂരിലെ ആലി ഗ്രാമത്തിനടുത്തുള്ള ഗൗതംപുരി ഫേസ് 1-ലെ ഗുരു വിശ്രാം വൃദ്ധ് ആശ്രമത്തില്‍ താമസിപ്പിച്ചിരുന്ന പാര്‍വതി അമ്മയെ മകന്‍ മോഹന്‍ദാസിനെ ഏല്‍പ്പിച്ചു.
തുടര്‍ന്ന് തമിഴ് നാട് എക്‌സ്പ്രസ്സില്‍ തിരിച്ചുപോകുവാനായി വാഹനത്തില്‍ ന്യൂ ഡെല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ന്യൂ ഡെല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഓട്ടോയില്‍ കയറിയ വയോധികയെ ചാണക്യപുരിയില്‍ ഓട്ടോക്കാരന്‍ ഉപേക്ഷിച്ചതിനെത്തുടര്‍ന്നു ചാണക്യപുരി പോലീസ് സ്റ്റേഷനിലെത്തിയ അവര്‍ക്ക് ഡെല്‍ഹി മലയാളി അസോസിയേഷനും നോര്‍ക്കയും സഹായത്തിനെത്തുകയായിരുന്നു.
Keywords: The son came to Delhi to take her mother, New Delhi, News, Missing, Police, Auto Driver, Son, National.
Powered by Info News For You

Comments
Post a Comment