പെരിയയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീവെച്ചു
പെരിയ (www.evisionnews.co): റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീവെച്ചു. പെരിയ നാലക്രയില്‍ രണ്ടു ദിവസമായി നിര്‍ത്തിയിട്ടിരുന്ന വാഹന ബ്രോക്കര്‍ പെരിയ കൊച്ചീരവളപ്പില്‍ സത്യന്റെ കാറാണ് അജ്ഞാതര്‍ തീവെച്ചുനശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് കാര്‍ പൂര്‍ണമായും കത്തിയ നിലയില്‍ കണ്ടത്. സത്യന്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കി.
Powered by Info News For You
Comments
Post a Comment