മത്സരം ബഹിഷ്‌ക്കരിക്കില്ല; പാകിസ്ഥാനെതിരെ ഇന്ത്യ ലോകകപ്പില്‍ കളിക്കും

ദുബൈ: (www.kvartha.com 19.03.2019) ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കില്ലെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. ലോകകപ്പിലെ എല്ലാ മത്സരത്തിലും കളിക്കാമെന്ന് ഇന്ത്യ അടക്കമുളള രാജ്യങ്ങള്‍ ഐസിസിയുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്ന് സിഇഒ ഡേവ് റിച്ചാര്‍ഡ്സണ്‍ പറഞ്ഞു.

കരാര്‍ ലംഘിച്ചാല്‍ പോയിന്റ് നഷ്ടമാകുന്നതിന് പുറമേ മറ്റ് നടപടികളും ഇന്ത്യ നേരിടേണ്ടിവരുമെന്നും ഐസിസി അറിയിച്ചു. ആശങ്കയ്ക്ക് വകയില്ലെന്നും ആവശ്യമായ സുരക്ഷാസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും റിച്ചാര്‍ഡ്സണ്‍ വ്യക്തമാക്കി. പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്ന ആവശ്യം പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്ത് ശക്തമായിരുന്നു.

India Bound By Agreement To Play Pakistan In World Cup 2019: ICC, Dubai, News, Gulf, ICC, Pakistan, World Cup, Cricket, Sports, Gulf, World

അതേസമയം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം അനുസരിക്കുമെന്നാണ് ബിസിസിഐയുടെയും നായകന്‍ വിരാട് കോഹ്‌ലിയുടെയും നിലപാട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: India Bound By Agreement To Play Pakistan In World Cup 2019: ICC, Dubai, News, Gulf, ICC, Pakistan, World Cup, Cricket, Sports, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?