പഞ്ചാരിമേളത്തില്‍ കൊട്ടിക്കയറാന്‍ ഡോക്ടറും വിദ്യാര്‍ത്ഥിനികളുമടക്കം മൂന്നു വനിതകള്‍
ചെങ്ങന്നൂര്‍: (www.kvartha.com 11.03.2019) തൃശൂര്‍ പൂരത്തിലൂടെ പെരുമ നേടിയക്ഷേത്രകലയായ പഞ്ചാരിമേളത്തില്‍ ഇനി കൊട്ടിക്കയറാന്‍ ഡോക്ടറും വിദ്യാര്‍ത്ഥിനികളുമടക്കം മൂന്നു വനിതകള്‍. രണ്ടു വീടുകളില്‍നിന്നായി, അച്ഛനും മകനും, സഹോദരനും സഹോദരിയും ഉള്‍പ്പെടുന്നു.
Keywords: Panchari melam fest; joined doctor and students, Alappuzha, Kerala, News, Festival, Doctor, Students.
ബുധനൂര്‍ ഇലഞ്ഞിമേല്‍ വയലില്‍ വീട്ടില്‍ ഡോ. കെ പി ഹരികൃഷ്ണന്റെ ഭാര്യ ഡോ. ദേവികാ കുമാര്‍, ഏഴാം ക്ലാസില്‍ പഠിക്കുന്ന പുലിയൂര്‍ പേരിശ്ശേരി മാണിക്കത്തറ റെജി ഭവനില്‍ റെജികുമാര്‍ഗിരിജാ ദമ്പതികളുടെ മകള്‍ വിസ്മയ, മാണിക്കത്ത് സന്തോഷ് ഭവനില്‍ സന്തോഷ് കുമാര്‍ ലക്ഷ്മി ദമ്പതികളുടെ മകള്‍ പ്രഥമയുമാണ് അരങ്ങേറ്റം കുറിക്കുന്ന 12 അംഗ മേള സംഘത്തിലെ വളയിട്ട കൈകള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )ഇവര്‍ യഥാക്രമം മന്നം സ്മാരക എന്‍ എസ് എസ് ചെങ്ങന്നൂര്‍ ചിന്‍മയ സ്‌കൂളിലാണ് പഠിക്കുന്നത്. പ്രഥമയോടൊപ്പം 8 ല്‍ പഠിക്കുന്ന സഹോദരന്‍ പ്രണവും കൂടെയുണ്ട്. കൂടാതെ എറണാകുളത്ത് അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലെ അക്കൗണ്ടന്റായ രാജീവും, മകന്‍ ആറാംതരം വിദ്യാര്‍ത്ഥി മഹേശ്വറും. കല്ലിശ്ശേരി വി എച്ച് എസില്‍ പ്ലസ് വണ്ണിനു പഠിക്കുന്ന അനന്തു ജി ഭട്ടതിരി, വിവിധ ക്ലാസുകളില്‍ പഠിക്കുന്ന ആയുഷ്(9), അഭിനന്ദ്(8), അഭിജിത്ത്, വൈഷ്ണവ്(6), പ്രിഥിന്‍(7), തുടങ്ങിയവരാണ്.
കലാപഠനം പ്രാഥമികമായി ആര്‍ എല്‍ വി ശ്യാം ശശിധരന്റെ ശിക്ഷണത്തില്‍ കഴിഞ്ഞ മുന്നുവര്‍ഷക്കാലമായി പഴയയാറ്റില്‍ ദേവീക്ഷേത്രം ദേവസ്വം പ്രസിഡന്റ് അനില്‍കുമാര്‍ തെക്കേടത്തിന്റ നേതൃത്വത്തിലുള്ള ഭരണസമിതി പഴയാറ്റില്‍ വാദ്യകലാക്ഷേത്രീ, എന്ന സമിതി രൂപീകരിച്ച് പാരമ്പര്യ അനുഷ്ഠാനകലകളായ തായമ്പക, പഞ്ചവാദ്യം, യോഗ, കളരി, എന്നിവയും അഭ്യസിപ്പിച്ചു വരുന്നു. പ്രായഭേദമന്യേ കലാഅഭിരുചിയുള്ളവരെ ലാഭേഛ കൂടാതെ പരിശീലിപ്പിക്കുന്നു.
അതിനാല്‍ വിവിധ പ്രദേശങ്ങളില്‍ നിന്നുമായി, ഇതു വരെ 200 ഓളം കലാകാരന്‍മാരാണ് ഇവിടെ നിന്നും പഠിച്ചിറങ്ങിയിട്ടുള്ളത്. 80 വയസുള്ള വയോജനങ്ങളേയും ചെണ്ട അഭ്യസിപ്പിച്ച് ഇവിടെ നിന്നും അരങ്ങേറ്റം കുറിപ്പിച്ചിട്ടുണ്ട്.
കുംഭഭരണി ദിനമായ തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് ഉത്സവത്തോടനുബന്ധിച്ച് നിലവിലുള്ള ബാച്ചിന്റെ അരങ്ങേറ്റം കുറിക്കും. ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കും. സംഗീതാത്മകമായിട്ടുള്ള മെഗാ വൃന്ദവാദ്യമാണ് പഞ്ചാരിമേളം. 10 നാഴിക (നാലര മണിക്കൂര്‍) കെണ്ട് കൊട്ടികയറുന്ന മേളമാണിത്. കുറുങ്കുഴലിന്റെ സാന്നിധ്യത്തില്‍ ഒഴുകിയെത്തുന്ന ശങ്കരാഭരണ രാഗത്തോടെയാണ് മേളം ആരംഭിക്കുക. അക്ഷയ കാലത്തിലുള്ള പഞ്ചാരിമേളം അഞ്ച് കാലങ്ങളിലായിട്ടുള്ളതാണ്.
ഇതിന്റെ ചടുലഭാവങ്ങളായിട്ടുള്ള മൂന്നാകാലം മുതല്‍ ( 24 ) അക്ഷരകാലം ആണ് അരങ്ങേറ്റക്കാര്‍ ക്ഷേത്രസന്നിധിയില്‍ കൊട്ടുക. ചെണ്ട, കുറുങ്കുഴല്‍, കൊമ്പ്, ഇലത്താളം, വലന്തല എന്നീ അഞ്ച് വാദ്യ ഉപകരണങ്ങളാണ് പഞ്ചാരിമേളത്തിന് ഉപയോഗിക്കുക.

Powered by Info News For You

Comments
Post a Comment