പിതാവിന്റെ മരണാനന്തര ചടങ്ങിന് പോവുകയായിരുന്ന യുവാവ് വാഹനാപകടത്തില്‍ മരിച്ചു

വെഞ്ഞാറമൂട്: (www.kvartha.com 11.03.2019) പിതാവിന്റെ മരണാനന്തര ചടങ്ങിന് പോവുകയായിരുന്ന യുവാവ് വാഹനാപകടത്തില്‍ മരിച്ചു. എറണാകുളം പാങ്കോട് മൂലഞ്ചേരി ഹൗസില്‍ താമസിക്കുന്ന അനീഷ് ചന്ദ്രന്‍(41) ആണ് മരിച്ചത്. കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിച്ചാണ് മരണം.

ഞായറാഴ്ച രാവിലെ 5.30ന് എം.സി. റോഡില്‍ വെഞ്ഞാറമൂടിനു സമീപം തൈക്കാട് ആയിരുന്നു അപകടം. അനീഷ് ഓടിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ തിരുവനന്തപുരത്തു നിന്ന് ആലുവയിലേക്കു പോവുകയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

Youth dies in road accident, News, Youth, Ernakulam, KSRTC, Accidental Death, Injured, Obituary, Thiruvananthapuram, Medical College, Treatment, Kerala

അപകടത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്ന് സ്റ്റിയറിംഗിനിടയില്‍ കുടുങ്ങിയ അനീഷിനെ നാട്ടുകാരും ബസിലെ യാത്രക്കാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ച് പുറത്തെടുക്കുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യാത്രാ മധ്യേ മരണം സംഭവിക്കുകയായിരുന്നു.

അനീഷിന്റെ പിതാവ് ശശിധരന്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ചത്. മുംബൈയില്‍ നിന്നെത്തിയ അനീഷ് നെയ്യാറ്റിന്‍കരയിലുള്ള കുടുംബ വീട്ടില്‍ നടന്ന സംസ്‌കാരചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് കോലഞ്ചേരിയിലുള്ള ഭാര്യാ വീട്ടിലേക്ക് പോയ അനീഷ് ഞായറാഴ്ച രാവിലെയുള്ള മരണാനാന്തര ചടങ്ങുകള്‍ക്കായി നെയ്യാറ്റിന്‍കരയിലേക്ക് മടങ്ങി വരുന്നതിനിടെയാണ് അപകടം. പ്രീജയാണ് അനീഷ് ചന്ദ്രന്റെ ഭാര്യ. മൂന്ന് മാസം പ്രായമുള്ള അദ്വൈത ഏകമകളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Youth dies in road accident, News, Youth, Ernakulam, KSRTC, Accidental Death, Injured, Obituary, Thiruvananthapuram, Medical College, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?