ഭാര്യ കഞ്ചാവു കേസില്‍ അറസ്റ്റിലായതിനു പിന്നാലെ ഭര്‍ത്താവും കഞ്ചാവുമായി അറസ്റ്റിലായി; പിടിയിലായത് നിര്‍ത്തിയിട്ട ട്രക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ
മംഗളൂരു: (www.kasargodvartha.com 31.03.2019) ഭാര്യ കഞ്ചാവു കേസില്‍ അറസ്റ്റിലായതിനു പിന്നാലെ ഭര്‍ത്താവും കഞ്ചാവുമായി അറസ്റ്റിലായി. ബെങ്കരെ സ്വദേശിയായ അബ്ദുല്‍ അസീസ് എന്ന സ്വാമി അസീസിനെ (43)യാണ് പനമ്പൂര്‍ പോലീസും മംഗളൂരു നോര്‍ത്ത് സബ്ഡിവിഷന്‍ റൗഡി വിരുദ്ധ സേനയും ചേര്‍ന്ന് പിടികൂടിയത്. ഇയാളില്‍ നിന്നും 1.280 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
നിര്‍ത്തിയിടുന്ന ട്രക്കുകളില്‍ ഒളിപ്പിച്ച് കഞ്ചാവ് നിത്യേന ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നതായിരുന്നു അസീസ് ചെയ്തുവന്നിരുന്നതെന്ന് പോലീസ് അറിയിച്ചു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അസീസിനെ പോലീസ് പിടികൂടിയത്. നേരത്തെ അസീസിന്റെ ഭാര്യ കഞ്ചാവ് കേസില്‍ അറസ്റ്റിലായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Top-Headlines, National, Man caught with 1.2 kgs of Ganja
< !- START disable copy paste -->
Keywords: Mangalore, news, Top-Headlines, National, Man caught with 1.2 kgs of Ganja
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment