പിടിവലിക്കൊടുവില്‍ പത്തനംതിട്ടയില്‍ തീരുമാനമായി; നറുക്ക് വീണത് കെ സുരേന്ദ്രന് തന്നെ

ന്യൂഡല്‍ഹി: (www.kvartha.com 20.03.2019) പിടിവലിക്കൊടുവില്‍ പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി കാര്യത്തില്‍ തീരുമാനമായി. നറുക്ക് വീണത് കെ സുരേന്ദ്രന് തന്നെ. ബുധനാഴ്ച പുലര്‍ച്ചെ വരെ ആറു മണിക്കൂറോളം നീണ്ട ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മറ്റ് പാര്‍ട്ടികളെല്ലാം മത്സരാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടും ബി ജെ പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തതില്‍ ഏറെ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിനിടെയാണ് ബുധനാഴ്ച പുലര്‍ച്ചെ വരെ നീണ്ട ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമായത്. ഏറെ പ്രതീക്ഷ വയ്ക്കുന്ന കേരളത്തിലെ സ്ഥാനാര്‍ഥി പട്ടികയിലും വിശദമായ ചര്‍ച്ചയാണ് നടന്നത്.

Dispute over Pathanamthitta seat in BJP, New Delhi, News, Politics, Lok Sabha, Election, Trending, BJP, Religion, Pathanamthitta, Sabarimala Temple, Sabarimala, National

പത്തനംതിട്ട സീറ്റിനെ ചൊല്ലിയാണ് പ്രധാനമായും തര്‍ക്കം ഉടലെടുത്തത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയില്‍ ബിജെപി നടത്തിയ സമരവും അത് വിശ്വാസികളായ ഹിന്ദുക്കളില്‍ ഉണ്ടാക്കിയതായി ബിജെപി കരുതുന്ന ചലനവും വോട്ടായി മാറും എന്ന പ്രതീക്ഷയാണ് പത്തനംതിട്ടയെ ഹോട്ട് സീറ്റാക്കി മാറ്റിയത്.

ഒടുവില്‍ സംസ്ഥാന നേതൃത്വത്തെയും അണികളെയും ഞെട്ടിച്ചുകൊണ്ട്, അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള മത്സരിക്കേണ്ടെന്നു കേന്ദ്രനേതൃത്വം നിര്‍ദേശിച്ചെന്ന വിവരവും പുറത്തുവന്നു. സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഉണ്ടായേക്കുമെന്നു നേതാക്കള്‍ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തില്‍ ഡെല്‍ഹിയിലായിരുന്നു യോഗം. ആര്‍എസ്എസ് നിര്‍ദേശപ്രകാരം കേരളത്തിലെ പട്ടികയില്‍ ഇടപെട്ട അമിത് ഷാ, ശ്രീധരന്‍ പിള്ള മത്സരിക്കേണ്ടെന്നു പറഞ്ഞു. പിടിവലി നടക്കുന്ന പത്തനംതിട്ടയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഇതോടെ സാധ്യതയേറി.

രണ്ടാഴ്ച നീണ്ട തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വത്തിനുമൊടുവിലാണ് കെ.സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം. ബി.ജെ.പി. വിജയപ്രതീക്ഷ പുലര്‍ത്തുന്ന പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ മുന്‍നിര നേതാക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകാന്‍ കാരണമായത്. ഒടുവില്‍ ആര്‍.എസ്.എസ്. ഇടപെടലിലൂടെ തര്‍ക്കം പരിഹരിക്കപ്പെട്ടപ്പോഴും നേതാക്കള്‍ക്കിടയില്‍ അതൃപ്തി മാത്രം ബാക്കി.

മാത്രമല്ല, പി.കെ.കൃഷ്ണദാസും എം.ടി.രമേശും പട്ടികയില്‍നിന്ന് ഒഴിവാകും. മത്സരിക്കാനില്ലെന്ന് അറിയിച്ച ശോഭ സുരേന്ദ്രന്‍ ആറ്റിങ്ങലില്‍ സ്ഥാനാര്‍ഥിയായേക്കും. കോണ്‍ഗ്രസില്‍ നിന്നും കൂടുമാറിയ ടോം വടക്കന്‍ എറണാകുളത്തും എ.എന്‍.രാധാകൃഷ്ണന്‍ ചാലക്കുടിയിലും മത്സരിക്കും. തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്ന കാര്യത്തിലും ഉറപ്പായി.

പത്തനംതിട്ട സീറ്റിനെച്ചൊല്ലിയുള്ള പിടിവലിയാണു സീറ്റ് നിര്‍ണയം സങ്കീര്‍ണമാക്കിയത്. ശ്രീധരന്‍പിള്ള, സുരേന്ദ്രന്‍, എം.ടി.രമേശ് എന്നിവര്‍ക്ക് പുറമെ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും പത്തനംതിട്ടയ്ക്കായി രംഗത്തെത്തി. കൊല്ലം സീറ്റ് കണ്ണന്താനത്തിന് വാഗ്ദാനം ചെയ്തപ്പോള്‍ തനിക്ക് കൊല്ലവുമായി യാതൊരു ബന്ധവുമില്ലെന്നും പത്തനംതിട്ട തന്നെ നല്‍കണമെന്നുമായിരുന്നു കണ്ണന്താനത്തിന്റെ ആവശ്യം.

എന്‍എസ്എസിന്റെയും ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെയും പിന്തുണ ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീധരന്‍പിള്ള ഈ സീറ്റിനായി മുറുകെ പിടിച്ചതും കേന്ദ്ര നേതൃത്വം അതിന് അനുകൂലമായ സമീപനം ആദ്യ ഘട്ടത്തില്‍ സ്വീകരിച്ചതും.

ഇതിനിടെ വിജയസാധ്യതയുള്ള സീറ്റുകളായി പരിഗണിക്കുന്ന പത്തനംതിട്ടയോ തൃശൂരോ കിട്ടിയില്ലെങ്കില്‍ മത്സരിക്കാനില്ലെന്നു സുരേന്ദ്രനും നിലപാടെടുത്തു. ശബരിമല വിഷയത്തില്‍ കാര്യമായ ഇടപടലുകള്‍ നടത്തുകയും സമരങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുകയും ചെയ്ത നേതാവായിരുന്നു കെ. സുരേന്ദ്രന്‍.

നിരാഹാരം ഉള്‍പ്പെടെയുള്ള സമരങ്ങളില്‍ ഏര്‍പ്പെടുകയും അറസ്റ്റിലാവുകയും ചെയ്ത് മാധ്യമങ്ങളില്‍ ശബരിമല വിഷയത്തെ ബിജെപിക്കുവേണ്ടി സജീവമാക്കി നിര്‍ത്താന്‍ സുരേന്ദ്രന് സാധിച്ചിരുന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ച് സുരേന്ദ്രന് പത്തനംതിട്ട സീറ്റിന് അര്‍ഹതയുണ്ടെന്ന വാദം ഒരു വിഭാഗം ഉന്നയിച്ചു.

സുരേന്ദന് പത്തനംതിട്ട സീറ്റ് ലഭിക്കില്ലെന്ന സൂചന ലഭിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ അടക്കം വലിയ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. ശ്രീധരന്‍പിള്ള മത്സരിച്ചാല്‍ പത്തനംതിട്ടയില്‍ ഒരു വിഭാഗം ബിജെപിക്ക് വോട്ട് നല്‍കില്ലെന്നും സൂചന നല്‍കിയിരുന്നു. കൂടാതെ, കേരളത്തിലെ ആര്‍എസ്എസ് നേതൃത്വം കെ. സുരേന്ദ്രനു വേണ്ടി ശക്തമായി രംഗത്തുവരികയും ചെയ്തു. പത്തനംതിട്ടയുടെ മേലുള്ള തര്‍ക്കം ബിജെപിയുടെ തെരഞ്ഞെടുപ്പിലെ പ്രകടനത്തെത്തന്നെ ബാധിക്കുമെന്ന നിലവന്നതോടെയാണ് കേന്ദ്ര നേതൃത്വം ഇടപട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dispute over Pathanamthitta seat in BJP, New Delhi, News, Politics, Lok Sabha, Election, Trending, BJP, Religion, Pathanamthitta, Sabarimala Temple, Sabarimala, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?