സര്‍ക്കാരിന്റെ ഏകോപനം ഫലം കണ്ടു; കരിനിലങ്ങളില്‍ കര്‍ഷകരുടെ വിജയഗാഥ

ഹരിപ്പാട്: (www.kvartha.com 10.03.2019) മഹാപ്രളയത്തെ തുടര്‍ന്ന് രണ്ടാം കൃഷി പൂര്‍ണമായും നഷ്ടപ്പെട്ട കരിനില കര്‍ഷകര്‍ക്ക് ഇക്കുറി പുഞ്ചക്കൃഷിയില്‍ ലഭിച്ചത് നൂറു മേനി വിളവ്. ഒന്‍പതിനായിരത്തിലധികം ഹെക്ടറില്‍ പുറക്കാട്,അമ്പലപ്പുഴ,തകഴി,കരുവാറ്റാ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന കുട്ടനാടന്‍ നെല്ലറയുടെ ഭാഗമായ കരിനിലങ്ങളിലാണ് കര്‍ഷകരുടെ വിജയഗാഥ.

പ്രളയം തൂത്തെറിഞ്ഞ നെല്‍ കര്‍ഷകര്‍ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടേയും മരുഭൂമിയില്‍ നിന്ന് തങ്ങളിനിയുമെന്തു ചെയ്യണമെന്ന് വിലപിച്ചപ്പോള്‍ ധൈര്യം നല്‍കി സര്‍ക്കാര്‍ കരിനിലവികസന ഏജന്‍സിയുടെ മുന്‍കൈയില്‍ ഇപ്പോള്‍ വിളവെടുത്ത പുഞ്ചക്കൃഷി ഇറക്കാന്‍ വിത്തും കക്കയും സൗജന്യമായി നല്‍കി കൂടാതെ ഹെക്ടറിന് 13,500 രൂപ എന്ന കണക്കില്‍ കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ട് മുഖേന ലഭ്യമാക്കി വീണ്ടും കൃഷിയിലേക്ക് തിരിച്ചു കൊണ്ടുവരികയായിരുന്നു.

 The coordination of the government has seen the result; The success of farmers in mud floor, Alappuzha, Flood, Farmers, Government, News, Kerala

കരിനില മേഖലയുടെ സമീപകാല ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ഹെക്ടര്‍ കൃഷിനിലത്തില്‍ നിന്നും 8750 കിലോയ്ക്ക് മുകളില്‍ നെല്ല് ലഭിക്കുന്നതെന്ന് പുറക്കാട് കരിനില വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ പി സുരേന്ദ്രന്‍ പറഞ്ഞു. ഒട്ടു മിക്ക പാടശേഖരങ്ങളിലും കൊയ്ത്ത് അന്തിമഘട്ടത്തിലാണ്.
അവശേഷിക്കുന്ന കരുവാറ്റായിലെ വാഴാങ്കേരി - പുളമ്പന്‍കേരി പാടശേഖരത്തിലെ കൊയ്ത്തിന് ഇന്ന് തുടക്കമാകും.

മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം, സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പ്, മണ്ണുപരിശോധനാ വിഭാഗം, കാര്‍ഷിക സര്‍വ്വകലാശാല തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി മേഖലയില്‍ ഇനിയും കൃഷി കൂടുതല്‍ അഭിവൃദ്ധിപ്പെടുത്തുവാനുള്ള പഠനങ്ങള്‍ നടന്നു വരികയാണ്.

അടുത്തിടെ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തില്‍ കൃഷി മന്ത്രി വി എസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ രണ്ടു ദിവസമായി നടന്ന കാര്‍ഷിക സെമിനാറില്‍ മൂവായിരത്തോളം നെല്‍ക്കര്‍ഷകരാണ് പങ്കെടുത്തത്. രണ്ടാം കൃഷിക്കായി കരിനിലങ്ങള്‍ ഒരുങ്ങിത്തുടങ്ങി പ്രകൃതിയോട് മല്ലിട്ട് പരമാവധി ഉദ്പാദനം വര്‍ധിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ക്കാണ് കര്‍ഷകര്‍ തയ്യാറെടുക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: The coordination of the government has seen the result; The success of farmers in mud floor, Alappuzha, Flood, Farmers, Government, News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?