അരക്കിലോ തൂക്കം വരുന്ന സ്വര്‍ണക്കുഴലുകള്‍ ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍; വസ്ത്ര വ്യാപാരിയാണെന്നും ഇടയ്ക്കിടെ മലേഷ്യയിലേക്ക് പോകുന്നത് വസ്ത്രമെടുക്കാനാണെന്നും വെളിപ്പെടുത്തല്‍

തിരുവനന്തപുരം : (www.kvartha.com 12.03.2019) അരക്കിലോ തൂക്കം വരുന്ന സ്വര്‍ണക്കുഴലുകള്‍ ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍. പിടിയിലായതോടെ വസ്ത്ര വ്യാപാരിയാണെന്നും ഇടയ്ക്കിടെ മലേഷ്യയിലേക്ക് പോകുന്നത് വസ്ത്രമെടുക്കാനാണെന്നും പ്രതിയുടെ വെളിപ്പെടുത്തല്‍.

തമിഴ്‌നാട് തൃശ്‌നാപ്പള്ളി സ്വദേശിനിയായ ഇരുപത്തിയെട്ടുകാരി വന്ദനയാണ് കസ്റ്റംസിന്റെ പിടിയിലായത്. വന്ദനയുടെ പാസ്പോര്‍ട്ട് പരിശോധനയില്‍ നിന്നും ആഴ്ചയില്‍ രണ്ട് വട്ടം ഇവര്‍ തിരുവനന്തപുരം വിമാനത്താവളം വഴി മലേഷ്യയിലേക്ക് യാത്ര ചെയ്യുന്നതായി കണ്ടെത്തി. തുടര്‍ന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ യുവതിയെ പ്രത്യേകം വിളിപ്പിച്ച് ചോദ്യം ചെയ്യുകയായിരുന്നു.

 Tamil Nadu woman arrested Thiruvananthapuram airport, Thiruvananthapuram, News, Airport, Passenger, Woman, Arrested, Gold, Customs, Trending, Kerala.

എന്നാല്‍ താന്‍ വസ്ത്ര വ്യാപാരിയാണെന്നും മലേഷ്യയിലേക്ക് ചരക്കെടുക്കുന്നതിനായി പോകുന്നതാണെന്നും യുവതി പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞ കാര്യങ്ങളില്‍ പൊരുത്തക്കേടുള്ളതായി മനസിലായി.

ഇതോടെ വനിതാ ഉദ്യോഗസ്ഥരെത്തി വിശദമായി ചോദ്യം ചെയ്തതോടെയാണ് മലേഷ്യയിലേക്ക് തുടര്‍ച്ചയായി യാത്ര ചെയ്യുന്നത് സ്വര്‍ണം കടത്തികൊണ്ട് വരാനാണെന്ന് മൊഴി നല്‍കിയത്. അരക്കിലോ തൂക്കം വരുന്ന സ്വര്‍ണക്കുഴലുകളാണ് പിടിയിലായപ്പോള്‍ ഇവരുടെ ദേഹത്തുനിന്നും കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി മലേഷ്യയില്‍ നിന്ന് എത്തിയ മലിന്‍ഡോ എയര്‍വേയ്‌സിലാണ് ഇവര്‍ എത്തിയത്.

സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ചുവെന്ന് മൊഴി നല്‍കിയതോടെ മജിസ്ട്രേറ്റിന്റെ അനുമതി വാങ്ങിയ ശേഷം തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ച് സ്വര്‍ണം പുറത്തെടുക്കുകയായിരുന്നു.


Keywords: Tamil Nadu woman arrested Thiruvananthapuram airport, Thiruvananthapuram, News, Airport, Passenger, Woman, Arrested, Gold, Customs, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?