വോട്ട് ചെയ്ത് പരിശീലിക്കാന്‍ കലക്ട്രേറ്റിലെത്തി; ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം ഉദ്ഘാടകയായി, അമ്പരപ്പും ഒപ്പം ആഹ്ലാദവുമായി നിമ്മി
കാസര്‍കോട്: (www.kasargodvartha.com 21.03.2019) സിവില്‍ സ്റ്റേഷനില്‍ സ്ഥാപിച്ച വോട്ടിംഗ് ഡെമോഹട്ടില്‍ ആദ്യമായി വോട്ട് ചെയ്ത സന്തോഷത്തിലാണ് നിമ്മി. വോട്ടിംഗ് പരിശീലന കേന്ദ്രത്തില്‍ വന്ന് വോട്ട് ചെയ്ത് പരിശീലിച്ചാല്‍ വോട്ട് ചെയ്യല്‍ എളുപ്പമാകും എന്ന് മനസ്സിലാക്കിയാണ് നിമ്മി കളക്ടറേറ്റില്‍ എത്തിയത്. എന്നാല്‍ അപ്രതീക്ഷിതമായി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബുവിന്റെ നിര്‍ദേശ പ്രകാരം വോട്ടിംഗ് ഹട്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാനും അവസരം ലഭിച്ചു. അപ്പോള്‍ നിമ്മിക്കുണ്ടായ സന്തോഷവും അമ്പരപ്പും ചെറുതൊന്നുമല്ലായിരുന്നു.
തന്റെ മോക്ക് വോട്ട് ആഘോഷമാക്കിയതിന്റെ സന്തോഷത്തിലാണ് ടി നിമ്മി. വിവിപാറ്റ് മെഷീന്‍ പരിചയപ്പെടുത്തി കൊണ്ട് പൊതുജനങ്ങള്‍ക്ക് വോട്ടിംഗ് എളുപ്പമാക്കാനായി കളക്ടറേറ്റ് പരിസരത്ത് ആരംഭിച്ച വോട്ടിങ്ങ് പരിശീലന കേന്ദ്രം ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ത് ബാബുവിന്റെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷവും ചെറുതല്ല. ചെമ്മനാട്ഗ്രാമ പഞ്ചായത്തിലെ കോളിയടുക്കം സ്വദേശി ദാമോദരന്റെയും ലീലയുടെയും മകളാണ് നിമ്മി. ബികോം അവസാന വര്‍ഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ് ഇവള്‍. 20 വയസ്സായിട്ടും വോട്ട് ചെയ്യാന്‍ കഴിയാത്തതിന്റെ നിരാശയിലായിരുന്നു നിമ്മി. ഇലക്ഷന്‍ വോട്ടര്‍ ഐഡി കാര്‍ഡ് ശരിയാവാത്തത് കൊണ്ടാണ് കഴിഞ്ഞ രണ്ട് വര്‍ഷവും വോട്ട് ചെയ്യാന്‍ കഴിയാതിരുന്നത്. ഇക്കുറി തെരഞ്ഞടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ശരിയായി. ഉദുമ നിയോജക മണ്ഡലത്തില്‍ കോളിയടുക്കം പോളിങ്ങ് സ്റ്റേഷനിലാണ് നിമ്മിയുടെ വോട്ട് രേഖപ്പെടുത്തുക.
തന്റെ ആദ്യ വോട്ട് എല്ലാവരുടെയും മുന്നില്‍ വെച്ച് ചെയ്യാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് നിമ്മി പറഞ്ഞു. ഇങ്ങനെ വോട്ടിങ് പരിശീലനം നടത്തിയാല്‍ വോട്ടിങ്ങ് ഏറെ എളുപ്പമാവുമെന്നും വിവിപാറ്റ് മെഷീന്റെ ഉപയോഗം നമ്മുടെ വോട്ട്, ആര്‍ക്കാണ് ചെയ്തതെന്ന് ഉറപ്പിക്കാന്‍ കഴിയുന്നതിനാല്‍ വോട്ട് ചെയ്തിറങ്ങുമ്പോള്‍ വോട്ടര്‍മാര്‍ക്ക് ഏറെ സംതൃപ്തി ഉണ്ടാവുമെന്നും നിമ്മി അഭിപ്രായപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, District Collector, inauguration, Top-Headlines, Trending, election, Voting hut inaugurated by Nimmi
< !- STAR T disable copy paste -->

Powered by Info News For You

Comments
Post a Comment