വിവാദം ഫലംകണ്ടു; മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിച്ചു

കൊച്ചി: (www.kvartha.com 21.03.2019) ഒടുവില്‍ വിവാദം കണ്ടു. മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് അനുവദിച്ചു. ബുധനാഴ്ച രാവിലെ മുന്നോക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ എം.ഡി ഡോ. കെ. അമ്പാടിയെ ധനമന്ത്രി ടി.എം. തോമസ് ഐസക് വിളിച്ചുവരുത്തി ചര്‍ച്ച നടത്തി തുക അനുവദിക്കുകയായിരുന്നു.

സ്‌കോളര്‍ഷിപ്പിനായി അഞ്ചുകോടി രൂപ കഴിഞ്ഞദിവസം തന്നെ അനുവദിച്ച് ട്രഷറി അക്കൗണ്ടിലേക്ക് മാറ്റി. ബാക്കി തുക ഗുണഭോക്താക്കളുടെ പട്ടിക കൈമാറുന്ന മുറയ്ക്ക് നല്‍കും. ഈ സ്‌കോളര്‍ഷിപ്പ് ഫണ്ടിനെ ട്രഷറി നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കിയിട്ടുമുണ്ട്. മൂന്നുനാലു ദിവസംകൊണ്ട് തന്നെ മുഴുവന്‍ തുകയും ലഭ്യമാകുമെന്നാണ് സൂചന.

Scholarship granted for indigent forward community students on finance minister's intervention, Kochi, News, Education, Students, Thomas Issac, Minister, Budget, Kerala

ട്രഷറിയിലെ മുന്നോക്ക ക്ഷേമ കോര്‍പറേഷന്റെ അക്കൗണ്ടില്‍ നിന്ന് ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് തുക കൈമാറുക. പ്ലസ് ടു മുതല്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് വരെ പഠിക്കുന്ന 24,000 പേര്‍ ഈ പട്ടികയിലുണ്ട്.

13.6 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതി സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ നിരസിച്ച് പൊതുഭരണവകുപ്പ് മാര്‍ച്ച് 16ന് ഉത്തരവാകുകയായിരുന്നു. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കേയുള്ള ഈ നടപടി ഫണ്ട് ലാപ്‌സാക്കുമെന്ന ഘട്ടം വരെ എത്തുകയും ചെയ്തു.

17 കോടി രൂപ ഇക്കൊല്ലം മുന്നോക്ക സ്‌കോളര്‍ഷിപ്പിനായി സംസ്ഥാന ബഡ്ജറ്റില്‍ നീക്കിവച്ചിരുന്നെങ്കിലും 13.6 കോടിക്ക് മാത്രമാണ് കഴിഞ്ഞ ജൂണില്‍ ധനകാര്യവകുപ്പ് അനുമതി നല്‍കിയത്. ഇതിനാല്‍ കാല്‍ ലക്ഷത്തോളം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സ്‌കോളര്‍ഷിപ്പില്‍ നിന്ന് ഒഴിവാക്കിയാണ് ഗുണഭോക്തൃലിസ്റ്റ് തയ്യാറാക്കിയത്.


Keywords: Scholarship granted for indigent forward community students on finance minister's intervention, Kochi, News, Education, Students, Thomas Issac, Minister, Budget, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?