നികുതി വെട്ടിപ്പ്: മലബാര്‍ ഗോള്‍ഡ് ഷോറൂമുകളിലും ഫാക്ടറികളിലും ഉടമകളുടെ വീടുകളിലും ഇന്‍കം ടാക്സിന്റെ മിന്നല്‍ റെയ്ഡ്; വന്‍ വെട്ടിപ്പ് നടന്നതായി കണ്ടെത്തി
കോഴിക്കോട്: (www.kvartha.com 01/03/2019) മലബാര്‍ ഗോള്‍ഡ് ഷോറൂമുകളിലും ഫാക്ടറികളിലും ഉടമകളുടെ വീടുകളിലും ഡവലപ്പേഴ്‌സ് സ്ഥാപനങ്ങളിലും ഇന്‍കം ടാക്സിന്റെ മിന്നല്‍ റെയ്ഡ്. കഴിഞ്ഞ വര്‍ഷം നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ചൊവ്വാഴ്ചയാണ് 40ലേറെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ രാജ്യവ്യാപകമായി മലബാര്‍ ഗോള്‍ഡ് സ്ഥാപനങ്ങളില്‍ പരിശോധന ആരംഭിച്ചത്. മലബാര്‍ ഗോള്‍ഡിന്റെ ജ്വല്ലറി, ഡവലപ്പേഴ്‌സ് ഡിവിഷന്‍ എന്നിവ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തിയത്.
ഹൈദരാബാദ്, തെലുങ്കാന, തമിഴ്നാട്, കേരള, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലെ 50ലധികം സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയതായി ആദായ നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ കെവാര്‍ത്തയോട് വെളിപ്പെടുത്തി.
കോഴിക്കോട്ടെ പ്രധാന ഷോറൂമിലും പരിശോധന നടന്നിട്ടുണ്ട്. കോഴിക്കോട് കുറ്റിക്കാട്ടൂരിലെ മലബാര്‍ ഗോള്‍ഡ് ഹെഡ് ക്വാര്‍ട്ടേഴ്‌സ്, കോഴിക്കോട് രാം മോഹന്‍ റോഡിലെ ഷോറൂം, കോഴിക്കോട്ടെ മാനുഫാക്ചറിംഗ് യൂണിറ്റ്, സ്ഥാപന മേധാവികളുടെ കോഴിക്കോട്ടെ വീടുകള്‍ തുടങ്ങിയവിടങ്ങളിലും റെയ്ഡ് നടന്നു.
ആദായ നികുതി വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് രാജ്യ വ്യാപക റെയ്ഡ് നടന്നത്. നികുതി വെട്ടിപ്പിന്റെ നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും ഇവ വിലയിരുത്തിയ ശേഷം മാത്രമേ നികുതി വെട്ടിപ്പിന്റെ തോത് തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂവെന്നും ആദായ നികുതി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കോയമ്പത്തൂര്‍ അത്തുപാലത്തെ ജ്വല്ലറി മാനുഫാക്ചറിംഗ് യൂണിറ്റ് അടക്കം തമിഴ്‌നാട്ടിലെ അഞ്ചോളം ഔട്ട്ലെറ്റുകളിലും പരിശോധന നടന്നിട്ടുണ്ട്. കഴിഞ്ഞ നവംബറിലാണ് കോയമ്പത്തൂരില്‍ നാല് നിലകളിലുള്ള ഷോറൂം പുനര്‍നിര്‍മാണം കഴിഞ്ഞ് പ്രവര്‍ത്തനമാരംഭിച്ചത്. ഐടി റെയ്ഡിനെ തുടര്‍ന്ന് ചൊവ്വാഴ്ച ജോലിക്ക് വരരുതെന്ന് ജീവനക്കാര്‍ക്ക് മാനേജ്മെന്റ് നിര്‍ദേശം നല്‍കിയിരുന്നു.
ഓരോ വര്‍ഷവും പരസ്യങ്ങള്‍ക്കായി കോടികള്‍ മുടക്കുന്ന സ്ഥാപനമാണ് മലബാര്‍ ഗോള്‍ഡ്. പ്രശസ്ത സിനിമാതാരങ്ങളായ കരീന കപൂര്‍, ദുല്‍ഖര്‍ സല്‍മാന്‍, തമന്ന ഭാട്ടിയ, സൂര്യ, നിലവിലെ ലോക സുന്ദരി മാനുഷി ചില്ലാര്‍ തുടങ്ങിയവര്‍ ബ്രാന്‍ഡ് അംബാസഡര്‍മാരായുള്ള സ്ഥാപനത്തില്‍ രണ്ട് ദിവസം മുമ്പ് നടന്ന ആദായനികുതി റെയ്ഡ് കൂടുതലാരും അറിഞ്ഞിരുന്നില്ല. സംഭവം അറിഞ്ഞിട്ടും പലരും മൂടിവെക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
1993ല്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച മലബാര്‍ ഗോള്‍ഡിന് നിലവില്‍ ലോകത്താകമാനം 10 രാജ്യങ്ങളിലായി 250 ലേറെ ഔട്ട്ലെറ്റുകളില്‍ 13,000 ജീവനക്കാരുണ്ട്. സ്വന്തമായി രൂപകല്‍പ്പന ചെയ്ത് സ്വന്തം ഫാക്ടറികളില്‍ നിര്‍മിച്ചാണ് സ്വര്‍ണാഭാരണങ്ങള്‍ വില്‍പ്പന നടത്തുന്നത്. ദുബൈയിലാണ് കോര്‍പ്പറേറ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.
എം പി അഹമ്മദാണ് 25 വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച മലബാര്‍ ഗോള്‍ഡിന്റെ ചെയര്‍മാന്‍. ഇന്റര്‍നാഷനല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടറായി മകന്‍ ഷംലാല്‍ അഹമ്മദ്, ഇന്ത്യന്‍ ഓപ്പറേഷന്‍സ് മേല്‍നോട്ടത്തിന് മരുമകന്‍ ഒ അഷറും കൂടെയുണ്ട്. ഏഴ് പേരുമായി തുടങ്ങിയ സ്ഥാപനത്തില്‍ നിലവില്‍ 2,752 നിക്ഷേപകരാണുള്ളത്.. ജീവനക്കാരില്‍ 20% പേരും നിക്ഷേപകരാണ്. രജത ജൂബിലി വര്‍ഷത്തില്‍ ഷോറൂമുകളില്‍ ആദായ നികുതി റെയ്ഡ് നടന്നത് ഏറെ വെല്ലുവിളിയായിരിക്കുകയാണ്.
മൂന്ന് വര്‍ഷം മുമ്പ് ദൃശ്യ മാധ്യമങ്ങളില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് നല്‍കിയിരുന്ന ഒരു പരസ്യം ഏറെ ചര്‍ച്ചയായിരുന്നു. തങ്ങള്‍ നികുതി വെട്ടിപ്പിനെ പ്രോത്സാഹിപ്പിക്കില്ലെന്നും ബില്ലില്ലാതെ സ്വര്‍ണം നല്‍കില്ലെന്നും അഥവാ ബില്ല് വേണ്ടാ എന്നു പറയുന്നവരോട് ഒരു കാരണവശാലും അങ്ങനെ സ്വര്‍ണം തരാന്‍ പറ്റില്ലെന്ന് കര്‍ശനമായി പറയുകയും ചെയ്യുന്നുവെന്നായിരുന്നു പരസ്യം. കൂടാതെ വെറും 1.25 ശതമാനം മാത്രമേ മൂല്യവര്‍ധിത നികുതി ഈടാക്കുന്നുള്ളൂവെന്നും മറ്റുള്ളവര്‍ അഞ്ച് ശതമാനം ഈടാക്കുന്നുവെന്നും പറഞ്ഞതിനെതിരെ അന്ന് ഓള്‍ കേരളാ ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ രംഗത്തെത്തിയിരുന്നു. മലബാറിന്റെ ഈ പരസ്യം ഉപഭോക്താക്കളെ പറ്റിക്കുന്നതാണെന്നും അന്ന് അവര്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് ആദായനികുതി നടത്തിയ പുതിയ റെയ്ഡും വിവാദമായിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Raid, Merchant association, Malabar gold, I-T Search at Malabar Jewelers in TN Over Alleged Tax Evasion

Powered by Info News For You

Comments
Post a Comment