തള്ള്..തള്ള്..; ചാനല്‍പ്രവര്‍ത്തകനോട് തള്ളിമറിച്ച് പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ എംഎല്‍എ

പൊന്നാനി: (www.kvartha.com 21/03/2019) തെരഞ്ഞെടുപ്പ് അടുത്താല്‍ സ്ഥാനാര്‍ത്ഥികള്‍ പരിസരബോധമില്ലാതെ എന്തൊക്കെയോ പറഞ്ഞുകളയും. എന്താണ് പറയുന്നതെന്ന് ചിലപ്പോള്‍ അവര്‍ക്ക് തന്നെ നിശ്ചയമുണ്ടാകില്ല. കഴിഞ്ഞ ദിവസം പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ വകയായിരുന്നു മുട്ടന്‍തള്ള്. അന്‍വറിന്റെ നിയമസഭാ മണ്ഡലമായ നിലമ്പൂരില്‍ വെച്ചുതന്നെയാണ് സംഭവം.

Video, News, Kerala, Anwar, Election, MLA,Social media, PV Anwar MLA on Nilambur bye election

തന്റെ മുന്നില്‍ ചോദ്യവുമായെത്തിയ ചാനല്‍ പ്രവര്‍ത്തകനോടായിരുന്നു വീമ്പുപറച്ചില്‍. നിലമ്പൂരില്‍ ഒരു ഉപതെരഞ്ഞെടുപ്പ് വരികയാണെങ്കില്‍ എങ്ങനെയാണ് വിജയസാധ്യത എന്നായിരുന്നു ചോദ്യം. 'പി വി അന്‍വര്‍ എന്ന ഈ മനുഷ്യന്‍ പറഞ്ഞാല്‍ മഹേഷ് എന്ന ഈ ലേഖകനെ വരെ ഇവിടുത്തെ ജനങ്ങള്‍ എംഎല്‍എയാക്കിക്കളയും. പിന്നെന്തിനാണ് ഭയപ്പെടുന്നത്', ഇതായിരുന്നു അന്‍വറിന്റെ മറുപടി.

മറുപടി കേട്ട ചാനല്‍ പ്രവര്‍ത്തകന്‍ സ്ഥാനാര്‍ത്ഥിക്ക് കൈകൊടുത്ത് പിരിഞ്ഞു. തമാശ രൂപേണയാണെങ്കിലും സ്ഥാനാര്‍ത്ഥിയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Video, News, Kerala, Anwar, Election, MLA,Social media, PV Anwar MLA on Nilambur bye election 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?