കൊക്ക-കോള പഴച്ചാറുകളുടെ വിപണിയിലേക്ക്; ഫ്രൂട്ട് പഞ്ചും ന്യൂട്രിഫസും പുറത്തിറക്കി

കൊച്ചി: (www.kvartha.com 27.03.2019) പഴച്ചാറുകളുടെ വിപണിയിലേക്ക് വന്‍ തോതില്‍ പ്രവേശിച്ച് കഴിഞ്ഞിട്ടുള്ള കൊക്ക-കോള ഇന്ത്യ മിനുറ്റ് മെയ്ഡ് ബ്രാന്റില്‍ മിനുറ്റ് മെയ്ഡ് ന്യൂട്രിഫോഴ്‌സും മിനുറ്റ് മെയ്ഡ് ഫ്രൂട്ട് പഞ്ചും വിപണിയിലെത്തിച്ചു. തദ്ദേശീയമായ പഴച്ചാറിനോപ്പം അയേണ്‍, സിങ്ക്, വൈറ്റമിന്‍ ബി 2, വൈറ്റമിന്‍ ബി 12 എന്നിവ ചേര്‍ത്ത മിനുറ്റ് മെയ്ഡ് ന്യൂട്രിഫോഴ്‌സ് ഏറ്റവും അനുയോജ്യം കുഞ്ഞുങ്ങള്‍ക്കാണ്.

ആപ്പിള്‍, മിക്‌സഡ് ഫ്രൂട്ട് രുചികളില്‍ ലഭ്യമായ ന്യൂട്രിഫോഴ്‌സിന്റെ വില 150 മില്ലി ലിറ്റര്‍ പായ്ക്കിന് 10 രൂപയാണ്. വിവിധ പഴവര്‍ഗങ്ങളുടെ ചാറില്‍ വിറ്റമിന്‍ സിയും മഗ്നീഷ്യവും ചേര്‍ത്ത പാനീയമാണ് മിനുറ്റ് മെയ്ഡ് ഫ്രൂട്ട് പഞ്ച്. രാജ്യത്തെ പരമ്പരാഗത പാനീയങ്ങള്‍ക്ക് ആധുനിക പരിവേഷം നല്‍കപ്പെട്ടിട്ടുള്ള ഫ്രൂട്ട് പഞ്ച് മുഖ്യമായും യുവാക്കളെ ലക്ഷ്യമാക്കി തയ്യാര്‍ ചെയ്തതാണ്. വില 200 മില്ലി ലിറ്ററിന് 25 രൂപയാണ്.

Coca-cola to introduce soft drinks blended with fruit juice, Kochi, News, Kerala, Business, Health, Children

കൊക്ക-കോളയുടെ ആരോഗ്യ-രോഗപ്രതിരോധ മേഖലയിലെ പ്രധാന ബ്രാന്റായി മിനുറ്റ് മെയ്ഡ് വളര്‍ന്നിരിക്കയാണെന്ന് കൊക്ക-കോള ഇന്ത്യ, ദക്ഷിണ പശ്ചിമേഷ്യാ ഡയറക്റ്റര്‍ (ജ്യൂസസ്) ശ്രീദീപ് കേശവന്‍ പറഞ്ഞു. ദാഹം ശമിപ്പിക്കുന്നതിനൊപ്പം പോഷക സമൃദ്ധവുമാണ് കൊക്ക-കോളയുടെ പഴച്ചാറുകളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പഴവര്‍ഗങ്ങള്‍ പ്രാദേശികമായി സ്വരൂപിക്കുന്നതാണെന്നതിനാല്‍ കൃഷിക്കാരെ സാമ്പത്തികമായി സഹായിക്കാനും കൂടി ഉദ്ദേശിച്ചാണ് ഈ മേഖലയിലേക്ക് കമ്പനി കടന്നത്. പഴവര്‍ഗങ്ങള്‍ കൂടുതലായി കൃഷിചെയ്യുന്നതിന് കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്ന പദ്ധിയും കൊക്ക-കോളയ്ക്കുണ്ട്. കൊക്ക-കോള ഇന്ത്യ 25,000 പേര്‍ക്ക് പ്രത്യക്ഷമായും ഒന്നരക്ഷം പേര്‍ക്ക് പരോക്ഷമായും തൊഴിലവസരം സൃഷ്ടിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Coca-cola to introduce soft drinks blended with fruit juice, Kochi, News, Kerala, Business, Health, Children.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?