ചൂട് ചായ കുടിക്കുന്നവര്‍ കരുതിയിരിക്കുക; നിങ്ങളെ കാത്തിരിക്കുന്നത് കാന്‍സര്‍ എന്ന മാരകരോഗം

(www.kvartha.com 28.03.2019) കൂടുതല്‍ ചൂടുള്ള ചായ കുടിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുെമന്ന് പഠനം തെളിയിക്കുന്നു. ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് ക്യാന്‍സറിലാണ് ഇങ്ങനെയൊരു പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2004 മുതല്‍ 2017 വരെയുള്ള കാലയളവില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 50,000 പേരിലാണ് പഠനം നടത്തിയത്.

ആവി പറക്കുന്ന ചൂട് ചായ ഇടയ്ക്കിടെ കുടിക്കുന്നത് അന്നനാള ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയിലെ ഗവേഷകനായ ഡോ. ഫര്‍ഹാദ് ഇസ്ലാമി പറയുന്നത്. ഇഎസ്‌സിസി(esophangeal squamouse cell carinoma)യ്ക്കുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ പറയുന്നു.

Drinking hot tea increase risk of esophageal cancer, News, World, Health, Lifestyle & Fashion, Cancer, Researchers

എന്നാല്‍ ചെറുചൂടില്‍ ചായ കുടിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നും പഠനത്തില്‍ പറയുന്നു. 60 ഡിഗ്രി സെല്ഷ്യസില്‍ കൂടുതല്‍ ചൂടുള്ള ചായ കുടിക്കുന്നതാണ് ആരോഗ്യത്തിന് ദോഷം ചെയ്യുന്നതെന്നും കാപ്പിയും ചൂടോടെ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നുമാണ് ഗവേഷകര്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Drinking hot tea increase risk of esophageal cancer, News, World, Health, Lifestyle & Fashion, Cancer, Researchers.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?