കോണ്‍ഗ്രസ് പാവങ്ങളുടെ ദുരിതം ചര്‍ച്ച ചെയ്യുമ്പോള്‍ ബിജെപി പടമടിച്ച ടീ ഷര്‍ട്ട് വില്‍പ്പനയിലാണ് ശ്രദ്ധിക്കുന്നത്; ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: (www.kvartha.com 26.03.2019) നമോ എഗൈന്‍, ചൗക്കിദാര്‍ ടീ ഷര്‍ട്ട് വില്‍പ്പന നടത്തി പ്രചരണം കൊഴുപ്പിക്കുന്ന ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. ലോക്‌സഭ തെരഞ്ഞെടുപ്പിനുമുന്നോടിയായി കോണ്‍ഗ്രസ് പാവങ്ങളുടെ ദുരിതം ചര്‍ച്ച ചെയ്യുമ്പോള്‍ ബിജെപി നേതാക്കള്‍ മോദിയുടെ പടമടിച്ച ടീ ഷര്‍ട്ട് വില്‍ക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രിയങ്ക തുറന്നടിച്ചു.

ഉത്തര്‍പ്രദേശിലെ അംഗന്‍വാടി തൊഴിലാളികള്‍, അഡ്‌ഹോക്ക് ടീച്ചര്‍മാര്‍, ശിക്കാ മിത്ര, സഹായ നഴ്‌സുമാരെ ബാധിക്കുന്ന തൊഴില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയവയും പ്രിയങ്ക ഉയര്‍ത്തിക്കാട്ടി. ഇത്തരം അര്‍ഹത ലഭിക്കേണ്ടവരെ ബിജെപി സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി.



Keywords: New Delhi, News, Congress, BJP, Priyanka Gandhi, Lok Sabha, Election, Narendra Modi, ‘BJP busy marketing T-shirts, while people suffer’: Priyanka Gandhi Vadra 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?