കാണാതായ ഫിസിയോതെറാപ്പിസ്റ്റ് വീട്ടില്‍ തിരിച്ചെത്തി

കാസര്‍കോട്: (www.kasargodvartha.com 02.03.2019) കാണാതായ ഫിസിയോതെറാപ്പിസ്റ്റ് വീട്ടില്‍ തിരിച്ചെത്തിയതായി ബന്ധുക്കള്‍ അറിയിച്ചു. ശിരിബാഗിലു പെരിയടുക്കത്തെ കണ്ണന്റെ മകന്‍ കിഷോര്‍ കുമാറാണ് (28) വീട്ടില്‍ തിരിച്ചെത്തിയത്. കിഷോര്‍ കുമാറിനെ കാണാനില്ലെന്ന് കാണിച്ച് അമ്മാവന്‍ ചന്ദ്രശേഖരന്‍ നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് യുവാവ് തിരിച്ചെത്തിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് രാവിലെ 11 മണിക്കാണ് കിഷോര്‍ വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് കാണിച്ച് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ കൊല്ലൂര്‍ ക്ഷേത്രദര്‍ശനത്തിന് പോയതാണെന്നും പോകുമ്പോള്‍ ഫോണെടുക്കാന്‍ മറന്നതാണെന്നുമാണ് യുവാവ് ബന്ധുക്കളോട് പറഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, news, Missing, Missed physiotherapist came to home


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?