കല്യോട്ടെ കൃപേഷിന്റെ കുടുംബത്തിന് കുടിവെള്ള സംവിധാനമൊരുങ്ങി

പെരിയ: (www.kasargodvartha.com 04.03.2019) കൊല്ലപ്പെട്ട കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ കുടുംബത്തിന് കുടിവെള്ളം ലഭ്യമായി തുടങ്ങി. കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റിയും കാസര്‍കോട് ജില്ലാ കമ്മിറ്റിയുമാണ് കൃപേഷിന്റെ പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെയരികില്‍ ബോര്‍വെല്‍ ഒരുക്കി നല്‍കിയത്. വര്‍ഷങ്ങളായി ഇവിടെയുള്ള ചെറിയ കൂരയില്‍ കൃപേഷിന്റെ കുടുംബം താമസമായിരുന്നെങ്കിലും കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത് അയല്‍വാസിയുടെ കിണറിനെയായിരുന്നു.

ഇതു ശ്രദ്ധയില്‍പെട്ട കെ പി സി സി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരനാണ് പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്തിനോട് ഈ സദ്കര്‍മ്മം ഏറ്റെടുക്കാനാവശ്യപ്പെട്ടത്. ആരംഭിച്ച നിര്‍മ്മാണ പ്രവൃത്തി തിങ്കളാഴ്ച ഉച്ചയോടെയാണ് പൂര്‍ത്തിയായത്. പണി പൂര്‍ത്തിയായ ഉടന്‍ പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൃപേഷിന്റെ അച്ഛന്‍ കൃഷ്ണനും ചേര്‍ന്ന് ബോര്‍വെല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയ ചന്ദ്രന് മുഴുവന്‍ തുകയും കൈമാറി.

സംസ്ഥാന പ്രസിഡണ്ട് ഐസക്ക് തോമസ്, ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത്, ഡിസിസി സെക്രട്ടറിമാരായ ഹരീഷ് പി നായര്‍, ധന്യാ സുരേഷ്, ടി. രാമകൃഷ്ണന്‍, ജമീല അഹ് മദ്, കണ്ണന്‍ കരുവാക്കോട്, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദന്‍, മെമ്പര്‍ ശശി, പ്രമോദ് പെരിയ, നടുവില്‍ രാമകൃഷ്ണന്‍, കുഞ്ഞിരാമന്‍ തണ്ണോട്ട്, അമ്പാടി ഉദുമ, അച്ചുതന്‍ മുറിയനാവി, ഖാദര്‍ മേല്‍പ്പറമ്പ തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Drinking water, Top-Headlines, Periya, Bore well constructed for Kripesh's family
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?