വയനാട് സീറ്റിന്റെ കാര്യത്തില്‍ പന്ത് രാഹുലിന്റെ കോര്‍ട്ടില്‍, ടി സിദ്ദീഖിന് കൂടുതല്‍ സാധ്യത, ഷാനി മോള്‍ ആലപ്പുഴയില്‍?
വയനാട്: (www.kvartha.com 16.03.2019) വയനാട് സീറ്റിന്റെ കാര്യത്തില്‍ പന്ത് രാഹുലിന്റെ കോര്‍ട്ടിലെത്തി. കോഴിക്കോട് ഡി സി സി പ്രസിഡണ്ട് ടി സിദ്ദീഖിനാണ് വയനാട് സീറ്റില്‍ കൂടുതല്‍ സാധ്യത. സിദ്ദീഖിനെ കൂടാതെ ഷാനി മോള്‍ ഉസ്മാന്റെ പേരും വയനാട്ടില്‍ പരിഗണിക്കുന്നുണ്ട്. സിദ്ദീഖിനു വേണ്ടി എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയും ഷാനി മോളിനു വേണ്ടി കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയും ശക്തമായി വാദിച്ചിരുന്നു.
സീറ്റിന്റെ കാര്യത്തില്‍ ധാരണയാകാത്തതിനെ തുടര്‍ന്നാണ് തീരുമാനം രാഹുലിന് വിട്ടത്. വയനാട് സീറ്റ് ലഭിച്ചില്ലെങ്കില്‍ ഷാനി മോള്‍ ആലപ്പുഴയില്‍ മത്സരിക്കുമെന്നാണ് ഒടുവിലത്തെ വിവരം. രണ്ടും കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ്. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചുമതലയുള്ള കെ സി വേണുഗോപാല്‍ മത്സരിക്കാനില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ആലപ്പുഴ സീറ്റില്‍ മറ്റൊരാളെ പരിഗണിക്കുന്നത്. വനിതാ പ്രാതിനിധ്യം കൂടി കണക്കിലെടുത്താണ് ഷാനി മോളിന് വിജയസാധ്യതയുള്ള സീറ്റ് തന്നെ നല്‍കുന്നത്.
എ ഐ സി സി നിയോഗിച്ച സര്‍വ്വേയില്‍ ഏറ്റവും നല്ല ഡി സി സി പ്രസിഡണ്ടായി തിരഞ്ഞെടുത്തത് ടി സിദ്ദീഖിനെയായിരുന്നു. കോഴിക്കോട്ട് കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ് പ്രചരണ യോഗം വന്‍ വിജയമാക്കുന്നതില്‍ ടി സിദ്ദീഖ് നടത്തിയ ശ്രമങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അതുകൊണ്ടുതന്നെ സിദ്ദീഖിന് വയനാട് സീറ്റ് ഏതാണ്ട് ഉറപ്പാണെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ആന്ധ്രയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് പോയിരിക്കുന്ന ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ എത്തുന്നുണ്ട്. അദ്ദേഹത്തിന്റെ കൂടി അഭിപ്രായം പരിഗണിച്ചായിരിക്കും വയനാട് സീറ്റിന്റെ കാര്യത്തില്‍ രാഹുല്‍ ഒടുവിലത്തെ തീരുമാനം പ്രഖ്യാപിക്കുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Trending, Congress, UDF, Politics, Election, Election 2019; Wayanad seat candidate will be announced by Rahul Gandhi
< !- START disable copy paste -->

Powered by Info News For You
Comments
Post a Comment