അശാസ്ത്രീയമായ കരിമണല്‍ ഖനനം തകര്‍ത്ത കോവില്‍ത്തോട്ടത്ത് വിമോചന പ്രാര്‍ത്ഥനായാത്ര

ചവറ: (www.kvartha.com 21.03.2019) അശാസ്ത്രീയമായ കരിമണല്‍ ഖനനംമൂലം പാരിസ്ഥിതികമായി തകര്‍ക്കപ്പെടുകയും സാമൂഹികമായി പ്രതിസന്ധിയിലാകുകയും ചെയ്ത കോവില്‍ത്തോട്ടത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി 24 ന് വിമോചന പ്രാര്‍ത്ഥനാ യാത്ര നടത്തും. വിമോചന യാത്രയ്ക്ക് കൊല്ലം ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി നേതൃത്വം നല്‍കും. വൈകിട്ട് നാലിന് ദേവാലയത്തിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം കോവില്‍ത്തോട്ടം പ്രദേശത്ത് നടത്തുന്ന യാത്രയില്‍ കൊല്ലം രൂപതയിലെ വൈദീകരും സന്യസ്തരും ഇടവക ജനങ്ങളും പങ്കെടുക്കുമെന്ന് ഇടവകവികാരി ഫാ. ആബേല്‍ ലൂഷ്യസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

നിയമപരമായ ഒരു കരാറിന്റെ അടിസ്ഥാനത്തിലാണ് കെഎംഎംഎല്‍ കമ്പനിക്ക് ഭൂമി വിട്ട് നല്‍കിയത്. ഭൂമി വിട്ട് നല്‍കി മൂന്ന് വര്‍ഷത്തിനകം കമ്പനിക്ക് വിട്ട് നല്‍കിയ അതേ വിസ്തീര്‍ണ്ണത്തില്‍ പുനധിവാസത്തിനായി ഭൂമി തിരികെ നല്‍കും. അതുവരെ താമസിക്കുന്ന വീടുകള്‍ക്ക് വീട്ടുവാടക ഇനത്തില്‍ ഗുഡ്വില്‍ ആയി 75000 രൂപ നല്‍കും, കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബത്തിലെ ഒരംഗത്തിന് തൊഴില്‍, ദേവാലയം, സെമിത്തേരി എന്നിവയുടെ സംരക്ഷണം ഉറപ്പുവരുത്തും, കുടിവെള്ള വിതരണം കാര്യക്ഷമമാക്കും എന്നിവയായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥകള്‍ എന്ന് അദ്ദേഹം പറഞ്ഞു.

Environment detroyed for mininig in kovilthottathu, Chavara, News, Kerala, Environmental problems, Religion, Press meet

ഖനനത്തെ തുടര്‍ന്ന് വലിയ ഗര്‍ത്തങ്ങളായി മാറിയ കോവില്‍ത്തോട്ടം പ്രദേശം അതീവ ഗുരുതര പരിസ്ഥിതിലോല പ്രദേശമായി മാറിയിരിക്കുന്നു. ഒരു ചെറിയ കടല്‍ക്ഷോഭം ഉണ്ടായാല്‍പോലും വന്‍ദുരന്തങ്ങള്‍ക്ക് അത് ഇടയാകും. പുലിമുട്ടോടുകൂടിയ കടല്‍ഭിത്തി നിര്‍മാണം നടത്തി ദേവാലയത്തിന്റെയും അനുബന്ധ സ്ഥാപനങ്ങളുടേയും സുരക്ഷ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേവാലയത്തില്‍ നിന്ന് ആരംഭിക്കുന്ന യാത്ര പുരോഹിതരും ഇടവക ജനങ്ങളും കത്തിച്ച മെഴുകുതിരികളുമായി പ്രാര്‍ത്ഥന നടത്തി തിരികെ ദേവാലയ പരിസരത്ത് സമാപിക്കും. തുടര്‍ന്ന് ചേരുന്ന സമ്മേളനത്തില്‍ ബിഷപ്പ് സമാപന സന്ദേശവും ആശിര്‍വാദവും നല്‍കും അജപാലന സമിതി സെക്രട്ടറി റോബര്‍ട്ട് പി വാലന്റീന്‍, അജപാലന സമിതി കൈക്കാരന്‍ അജികുമാര്‍, ആന്‍സല്‍ ആന്റണി, ജെയ്സണ്‍ ജെയിംസ്, ബി ഹെന്‍ട്രി, ബി ജോസഫ്, തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Environment detroyed for mininig in kovilthottathu, Chavara, News, Kerala, Environmental problems, Religion, Press meet. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?