പാക്കിസ്ഥാന്‍ കസ്റ്റഡിയിലായിരുന്ന അഭിനന്ദന്റെ സ്‌കാനിംഗ് റിപോര്‍ട്ട് പുറത്ത്; ശരീരത്തില്‍ രഹസ്യം ചോര്‍ത്തുന്ന ഉപകരണങ്ങളൊന്നും തന്നെ കണ്ടെത്തിയില്ല

ന്യൂഡല്‍ഹി: (www.kvartha.com 03.03.2019) മൂന്ന് ദിവസത്തോളം പാക്കിസ്ഥാന്‍ കസ്റ്റഡിയിലായിരുന്ന വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ സ്‌കാനിംഗ് റിപോര്‍ട്ട് പുറത്ത്. ശരീരത്തില്‍ രഹസ്യം ചോര്‍ത്തുന്ന ഉപകരണങ്ങളൊന്നും തന്നെ കണ്ടെത്തിയില്ല. പാകിസ്ഥാനി ആശുപത്രിയില്‍ ആന്റിബയോട്ടിക് എന്ന പേരില്‍ മറ്റൊന്നും കുത്തിവച്ചില്ല എന്ന് ഉറപ്പിക്കാനുള്ള ടോക്‌സിക്കോളജി പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

ഡല്‍ഹിയിലെ വ്യോമസേന ആശുപത്രിയിലാണ് അഭിനന്ദനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയത്. വാരിയെല്ലിനും നട്ടെല്ലിന് കീഴെയും അഭിനന്ദന് ക്ഷതമേറ്റതായി പരിശോധനയില്‍ കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ പരിക്കുകള്‍ ഗുരുതരമല്ലാത്തതിനാല്‍ ഈയാഴ്ച തന്നെ അഭിനന്ദന് ആശുപത്രി വിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

പരിക്കേറ്റതോ ശത്രുക്കളുടെ കസ്റ്റഡിയിലായതോ ആയ ഒരാള്‍ക്ക് സര്‍വീസിലേക്ക് തിരിച്ചുവരുന്നതിന് മുമ്പ് ചില കഠിനമായ പരിശോധനാപ്രക്രിയകളിലൂടെ കടന്ന് പോകേണ്ടതുണ്ട്. വൈദ്യപരിശോധനകള്‍ കൂടാതെ നുണ പരിശോധനയ്ക്കും എംആര്‍ഐ സ്‌കാനിനും വിധേയമാക്കും. ശത്രുക്കള്‍ക്ക് ചാരവൃത്തി ചെയ്യാമെന്ന ധാരണയിലാണോ തിരിച്ചുവരുന്നതെന്ന് കണ്ടെത്താനാണിത്. അഭിനന്ദന്റെ കാര്യത്തില്‍ ഇവയെല്ലാം ഇപ്പോള്‍ പൂര്‍ത്തിയായിട്ടുണ്ട്.

പാക് കസ്റ്റഡിയില്‍ മാനസിക പീഡനം നേരിട്ടെന്ന് അഭിനന്ദന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് കൗണ്‍സിലിങ് അടക്കമുള്ള ചികിത്സകളും നല്‍കും. 'അസെസ്‌മെന്റ് ഓഫ് ഫൈറ്റര്‍ ഫ്‌ളൈറ്റ് ഫ്‌ളയിംഗ്' എന്ന രീതിയില്‍ ഒരു യുദ്ധവിമാനം ഓടിക്കാന്‍ അഭിനന്ദന് കഴിയുമോ എന്നതിന് കൃത്യമായ പരിശോധനകളും പരിചരണവും വിദഗ്ധ ചികിത്സയും ലഭിക്കും. ഇതാവും അടുത്ത നടപടി.

 New Delhi, News, India, Pakistan, Jawans, Air force officers, Army, Custody, National, Abhinandan's medical tests completed

Keywords: New Delhi, News, India, Pakistan, Jawans, Air force officers, Army, Custody, National, Abhinandan's medical tests completed  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?