തൊടുപുഴയില്‍ മര്‍ദനമേറ്റ കുട്ടി വെന്റിലേറ്ററില്‍ തുടരും, മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന കാര്യം സ്ഥിരീകരിക്കാന്‍ ആവില്ല, മെഡിക്കല്‍ ബോര്‍ഡ്
കോലഞ്ചേരി:(www.kasargodvartha.com 30/03/2019) തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ കുട്ടി വെന്റിലേറ്ററില്‍ തുടരും. മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന കാര്യം സ്ഥിരീകരിക്കാന്‍ ആവില്ലെന്നും മെഡിക്കല്‍ ബോര്‍ഡ്.
കുട്ടിയെ മറ്റ് ആശുപത്രികളിലേക്ക് മാറ്റാന്‍ കഴിയാത്ത ആരോഗ്യ അവസ്ഥയാണെന്നും നിലവിലെ ചികിത്സ തുടരാനും മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു. അതേസമയം കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാണെന്നും കുട്ടി അതിജീവിക്കാനുള്ള സാധ്യത കുറവാണെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി.
കുട്ടിയുടെ തലയോട്ടി പൊട്ടിയ നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. തലച്ചോറിലെ രക്തസ്രാവം തടയാന്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടിട്ടില്ല. കുട്ടിയുടെ ഹൃദയത്തിനും ശ്വാസകോശത്തിനും വന്‍കുടലിനും തകരാറ് സംഭവിച്ചിട്ടുണ്ട്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 15 മിനിട്ടിനകം തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തെണ്ടി വന്നു.
ഹൃദയത്തിനുപുരമെ ശരീരത്തിലെ മറ്റ് ഇരുപതിടങ്ങളിലും പരിക്കുണ്ട്. ശ്വാസകോശത്തിലെയും വയറിലെയും പരിക്ക് ഗുരുതരമാണ്. ഇത് വീഴ്ചയിലോ കഠിനമായ മര്‍ദ്ദനം മൂലമോ ഉണ്ടായതാണ്. കഴിഞ്ഞ ദിവസം നടത്തിയ സ്‌കാനിംഗിലും കാര്യമായ പുരോഗതി കാണാന്‍ കഴിഞ്ഞില്ല. കൈകാലുകള്‍ അനക്കാനോ സ്വന്തമായി ശ്വസിക്കാനോ കഴിഞ്ഞിരുന്നില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Hospital, Injured, Treatment, Medical board,Child was beaten up in Thodupuzha, medical board releve kid medical condition

Powered by Info News For You

Comments
Post a Comment