'ആ ഹിറ്റ് ചിത്രത്തിലെ മൂന്ന് നായകന്മാരില്‍ ഒരാള്‍ ഞാനായിരുന്നു; പക്ഷേ അവസാനം എന്നെ ഒഴിവാക്കി'; ആസിഫ് അലി

കൊച്ചി: (www.kvartha.com 13.03.2019) മലയാളത്തിലെ ഹിറ്റ് ചിത്രമായ അമര്‍ അക്ബര്‍ അന്തോണിയില്‍ മൂന്ന് നായകന്മാരില്‍ ഒരാള്‍ ആവേണ്ടിയിരുന്നത് താനായിരുന്നുവെന്നും എന്നാല്‍ പിന്നീട് തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും നടന്‍ ആസിഫ് അലി. നടനും മിമിക്രി താരവുമായ നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു അമര്‍ അക്ബര്‍ അന്തോണി. ഇപ്പോള്‍ ആസിഫ് അലി നായകനായി എത്തുന്ന നാദിര്‍ഷ ചിത്രമായ മേരാ നാം ഷാജി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ആസിഫ് അലി ഇക്കാര്യം വെളിപ്പെടുത്തിയത്.

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു അമര്‍ അക്ബര്‍ അന്തോണി. ആസിഫ് അലിയും ചിത്രത്തില്‍ ഒരു ചെറിയ വേഷത്തില്‍ എത്തിയിരുന്നു. ആ വേഷം വളരെ ഇഷ്ടപ്പെട്ടുവെന്നും ആസിഫ് പറഞ്ഞു.


Keywords: Asif Ali on Amar Akbar Anthony casting, Kochi, News, Kerala, Cinema, Actor, Entertainment, Asif Ali.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?