കരിങ്കല്ല് കിട്ടാനില്ല; കടല്‍ഭിത്തി നിര്‍മാണത്തിന് ടെട്രോപോഡുകള്‍
ആലപ്പുഴ: (www.kvartha.com 03.03.2019) കടലാക്രമണ പ്രതിരോധത്തിന് പുലിമുട്ടുകള്‍ നിര്‍മിക്കാന്‍ കൂറ്റന്‍ കല്ലുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ടെട്രോപോഡുകള്‍ എന്നറിയപ്പെടുന്ന കൃത്രിമ കല്ലുകള്‍ ഉപയോഗിക്കാന്‍ ജല വിഭവവകുപ്പിന്റെ പദ്ധതി. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനായി ഉപയോഗിച്ച് വിജയം കണ്ടതിന്റെ അടിസ്ഥാനത്തിലാണ് കടലാക്രമണത്തെ പ്രതിരോധിക്കുവാനുള്ള പുലിമുട്ടുകളുടെ നിര്‍മ്മാണത്തിന് ടെട്രോപോഡുകള്‍ ഉപയോഗിക്കുവാന്‍ തീരുമാനം.
പ്രത്യേകം സിമന്റെും മെറ്റലും ഉപയോഗിച്ച് നിര്‍മിക്കുന്ന 2000 കിലോയിലധികം ഭാരമുള്ള കൃത്രിമ കല്ലുകളാണ് പുലിമുട്ടിനായി ഉപയോഗിക്കുക. മൂന്നുകാലുകളുള്ള കൃത്രിമ കല്ലുകള്‍ക്ക് അതിശക്തമായ തിരയെപ്പോലും പ്രതിരോധിക്കുവാന്‍ കഴിയുമെന്നു തമിഴ്‌നാട് തീരങ്ങളില്‍ പരീക്ഷിച്ച് വിജയമെന്നു കണ്ടിരുന്നു.
ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ കടലാക്രമണ പ്രതിരോധത്തിന് പുലിമുട്ടുകള്‍ നിര്‍മ്മിക്കുവാന്‍ ടെട്രോപോഡുകള്‍ ഉപയോഗിക്കുവാന്‍ ജലവിഭവ വകുപ്പിന്റെ കീഴിലുള്ള കോസ്റ്റല്‍ എഞ്ചിനീയറിംഗ് വിഭാഗം നിര്‍ദേശിച്ചിരിക്കുന്നത്.
ആദ്യപടിയെന്ന നിലയില്‍ സംസ്ഥാനത്ത് കൂടുതല്‍ കടലാക്രമണ ഭീഷണിയുള്ള ആലപ്പുഴ ജില്ലയുടെ തീരദേശ മേഖലകളിലാണ് ടെട്രോപോഡുകള്‍ ഉപയോഗിക്കുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Tetra pods concrete will be used for sea wall, Alappuzha, News, Kerala, Sea, Water, Engineers.
<
- disable copy paste -->

Powered by Info News For You

Comments
Post a Comment