കൊച്ചി വെടിവെപ്പിനു പിന്നാലെ 9 വര്‍ഷം മുമ്പ് കാസര്‍കോട്ടെ കരാറുകാരന്റെ വീടിനു നേരെയുണ്ടായ വെടിവെപ്പിന്റെയും ചുരുളഴിയുന്നു; പിന്നില്‍ രവി പൂജാരിയാണെന്ന് ഉറപ്പിച്ച് പോലീസ്

കാസര്‍കോട്: (www.kasargodvartha.com 05.03.2019) കൊച്ചി വെടിവെപ്പിനു പിന്നാലെ ഒമ്പത് വര്‍ഷം മുമ്പ് കാസര്‍കോട്ടെ കരാറുകാരന്റെ വീടിനു നേരെയുണ്ടായ വെടിവെപ്പിന്റെയും ചുരുളഴിയുന്നു. അന്ന് ഇന്റര്‍നെറ്റ് കോളിലൂടെ രവി പൂജാരി കരാറുകാരനെ വിളിക്കുകയും 50 കോടി രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കേസ് അന്വേഷണം നടത്തിയ ലോക്കല്‍ പോലീസിന് രവി പൂജാരിയുടെ ബന്ധം തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. വെടിവെപ്പ് നടന്ന വീട്ടില്‍ രവി പൂജാരിയുടെ പേരിലുള്ള കുറിപ്പ് ഉപേക്ഷിച്ചാണ് അക്രമി സംഘം രക്ഷപ്പെട്ടത്.

രണ്ട് തവണയായാണ് ബേവിഞ്ചയിലെ കരാറുകാരന്‍ എം ടി മുഹമ്മദ്കുഞ്ഞി ഹാജിയുടെ വീടിനു നേരെ വെ
ടിയുതിര്‍ത്തത്. കാസര്‍കോട്ടെയും കര്‍ണാടകയിലേയും യുവാക്കളടക്കം പ്രതികളായ ഈ കേസില്‍ 2014 ല്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടിപാര്‍ലറില്‍ വെടിവെപ്പ് നടത്തയ കേസിന്റെ അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് സമാനമായ കാസര്‍കോട് വെടിവെപ്പ് കേസിലും പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ലീന മരിയ പോളിനോട് 25 കോടി രൂപ ആവശ്യപ്പെട്ടാണ് രവി പൂജാരി വിദേശത്തു നിന്നും ഇന്റര്‍നെറ്റ് ഫോണ്‍ കോളിലൂടെ ഭീഷണി മുഴക്കിയത്. കാസര്‍കോട്ടെ കരാറുകാരനെയും സമാനമായാണ് ഭീഷണി മുഴക്കിയത്. രണ്ടിന്റെയും മാസ്റ്റര്‍ പ്ലാന്‍ രവി പൂജാരി തന്നെയാണെന്ന് ഇതിലൂടെ തന്നെ വ്യക്തമായിട്ടുണ്ട്.

പണം കിട്ടാതായപ്പോള്‍ ബ്യൂട്ടിപാര്‍ലര്‍ ആക്രമിക്കാന്‍ തോക്കുമായി എത്തിയത് മുഖംമൂടി ധരിച്ച രണ്ടംഗ സംഘമായിരുന്നു. സമാനമായ രീതിയില്‍ ബേവിഞ്ചയിലെ കരാറുകാരന്റെ വീടിനു നേരെ വെടിയുതിര്‍ത്തതും മുഖംമറച്ച രണ്ടുപേരാണ്. രണ്ടിടത്തും ഭയപ്പെടുത്താന്‍ വേണ്ടി വെടിപൊട്ടിച്ച് കടന്നുകളയുകയായിരുന്നു. ഇതിനെല്ലാം പുറമെ തിരികെപ്പോകുമ്പോള്‍ രണ്ടിടത്തും രവി പൂജാരിയുടെ പേരെഴുതിയ തുണ്ടു കടലാസ് സംഘം ഉപേക്ഷിച്ചിരുന്നു.

അന്ന് അറസ്റ്റിലായവരില്‍ മുഖ്യപ്രതി കാസര്‍കോട് പൈവളിഗെയിലെ യൂസുഫ് സിയയ്ക്കു കൊച്ചിയിലെയും പെരുമ്പാവൂരിലെയും ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ട്. കൊല്ലംകാരനായ ഡോക്ടറും ഉള്‍പ്പെട്ട ക്രിമിനല്‍ ശൃംഖലയിലെ കണ്ണികള്‍ അങ്ങനെ ഒന്നൊന്നായി ചേര്‍ന്നുവരികയാണ്. ഈ വഴിക്കാണ് കൊച്ചി വെടിവെയ്പ്പ് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം രവി പൂജാരി സംഘവുമായി ബന്ധമുള്ള ഡോക്ടറുടെ കാഞ്ഞങ്ങാട്ടെ ഭാര്യാ വീട്ടില്‍ കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kochi, Top-Headlines, Bevinja shoot is also planned by Ravi Pujari: Investigators
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?