വിസ്മയക്കാഴ്ച്ചയായി ബെന്റ്ലി കോണ്ടിനെന്റല്‍ ജിടി നമ്പര്‍ 9 എഡിഷന്‍

ജനീവ: (www.kvartha.com 18.03.2019) ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി നമ്പര്‍ 9 എഡിഷന്‍ ബൈ മുള്ളിനര്‍ ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചു. ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ ബെന്റ്‌ലി മോട്ടോഴ്‌സ് തങ്ങളുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സ്‌പെഷല്‍ എഡിഷന്‍ മോഡല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ലിമിറ്റഡ് എഡിഷന്‍ മോഡലായതിനാല്‍ നൂറ് എണ്ണം കോണ്ടിനെന്റല്‍ ജിടി നമ്പര്‍ 9 എഡിഷന്‍ മാത്രമായിരിക്കും വിപണിയിലെത്തിക്കുന്നത്.

1930 ല്‍ ലമാന്‍ കാറോട്ടത്തില്‍ മല്‍സരിച്ച ബെന്റ്‌ലി 41/2 ലിറ്റര്‍; ബ്ലോവര്‍ മോഡലിനെ അനുകരിക്കുന്ന രൂപകല്‍പ്പനയാണ് കോണ്ടിനെന്റല്‍ ജിടി നമ്പര്‍ 9 എഡിഷനില്‍ കാണാനാകുന്നത്. പച്ച അല്ലെങ്കില്‍ കറുപ്പ് നിറത്തില്‍ ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി നമ്പര്‍ 9 എഡിഷന്‍ വാങ്ങാന്‍ കഴിയും. മുന്നിലെ ഗ്രില്ലില്‍ എന്ന് എഴുതിയിരിക്കുന്നത് വായിക്കാം. ബെന്റ്‌ലി ബോയ്‌സില്‍ ഒരാളായിരുന്ന സര്‍ ഹെന്റി ടിംബിര്‍ക്കിന്‍ ഡ്രൈവ് ചെയ്ത റേസ് കാറിലും നമ്പര്‍ 9 കാണാമായിരുന്നു.

Bentley Continental GT Number 9 Edition with wonderfull sight, Switzerland, News, World, Technology, Business

1927 ലാണ് ബെന്റ്‌ലി 41/2 ലിറ്റര്‍ മോഡല്‍ വികസിപ്പിച്ചത്. 21 ഇഞ്ച് 10 സ്‌പോക്ക് അലോയ് വീലുകള്‍, കാര്‍ബണ്‍ ബോഡികിറ്റ് എന്നിവയോടെയാണ് ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി നമ്പര്‍ 9 എഡിഷന്‍ വരുന്നത്. രണ്ട് ട്രിം ഓപ്ഷനുകളിലാണ് ഇന്റീരിയര്‍ ലഭ്യമാക്കുന്നത്. ബ്ലോവറില്‍നല്‍കിയതിന് സമാനമായി സീറ്റ് ഹെഡ്‌റെസ്റ്റുകളിലും ഡോര്‍ പാനലുകളിലും പ്രത്യേക ലോഗോ നല്‍കിയിരിക്കുന്നു. എന്‍ജിന്‍ സ്പിന്‍ അലുമിനിയം ഫിനിഷിലാണ് ഡാഷ്‌ബോര്‍ഡ് തീര്‍ത്തിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bentley Continental GT Number 9 Edition with wonderfull sight, Switzerland, News, World, Technology, Business.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?