92കാരിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍
ഇരിട്ടി: (www.kvartha.com 15.03.2019) തൊണ്ണൂറ്റിരണ്ടുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. കീഴ്പ്പള്ളി സ്വദേശിയായ നാല്പത്തിയഞ്ചുകാരനാണ് ആറളം ഫാമില്‍ താമസിക്കുന്ന വയോധികയെ പീഡിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ആറളം പോലീസ് മധ്യവയസ്‌കനെ കസ്റ്റഡിയിലെടുത്തത്.
Keywords: Man arrested for molestation case, Idukki, News, Kerala, Molestation, Case, Police, Arrest, Crime.
നാല് ദിവസങ്ങള്‍ക്ക് മുമ്പെ തന്നെ ഇയാള്‍ പീഡിപ്പിച്ചെന്നും അവശനിലയിലായിരുന്നു താനെന്നും പറഞ്ഞാണ് വയോധിക ട്രൈബല്‍ പ്രമോട്ടര്‍മാര്‍ മുഖേന കഴിഞ്ഞ ദിവസം ആറളം പോലീസില്‍ പരാതി നല്‍കിയത്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വയോധികയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഇരിട്ടി ഡിവൈഎസ്പി സാജു കെ ഏബ്രഹാമിന്റെ നേതൃത്വത്തിലാണ് പരാതിയില്‍ അന്വേഷണം നടക്കുന്നത്.
Keywords: Man arrested for molestation case, Idukki, News, Kerala, Molestation, Case, Police, Arrest, Crime.
Powered by Info News For You

Comments
Post a Comment