ചാഴികാടനെ ജനങ്ങള്‍ ഹൃദയത്തിലേറ്റി സ്വീകരിച്ച് കഴിഞ്ഞു; തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനത്തിനെത്തിയപ്പോള്‍ 91ലെ ദുരന്തം അനുസ്മരിച്ച് ചെന്നിത്തല

കോട്ടയം: (www.kvartha.com 21.03.2019) കോട്ടയത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടനെ ജനങ്ങള്‍ ഹൃദയത്തിലേറ്റി സ്വീകരിച്ച് കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ചാഴിക്കാടന്‍ വന്‍ മാര്‍ജിനില്‍ ജയിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.

ചെന്നിത്തലയുടെ ഓരോ വാക്കുകളും പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഉദ്ഘാടന ചടങ്ങിനിടെ 91 ലെ ദുരന്തത്തെക്കുറിച്ചും ചെന്നിത്തല അനുസ്മരിച്ചു. അന്ന് കോട്ടയത്ത് ലോക്സഭാ സ്ഥാനാര്‍ഥിയായ രമേശ് ചെന്നിത്തലയും ഏറ്റുമാനൂരില്‍ നിയമസഭാ സ്ഥാനാര്‍ഥിയായിരുന്ന ബാബു ചാഴികാടനും ഒരേ പ്രചാരണ വാഹനത്തില്‍ നിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെ ചെന്നിത്തലയുടെ ഇടത് വശത്ത് തോള്‍ ചേര്‍ന്ന് നിന്ന ബാബു ചാഴികാടന്‍ ഇടിമിന്നലേറ്റ് മരിച്ചു വീഴുകയായിരുന്നു.

Chennithala inaugurated Thomas Chazhikadan election convention,Kottayam, News, Lok Sabha, Election, Trending, Politics, Congress, Inauguration, Ramesh Chennithala, Kerala

ആ സംഭവത്തിന്റെ നടുക്കം ഇപ്പോഴും ഓര്‍മയില്‍ നില്‍ക്കുന്നുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു ചെന്നിത്തല യുഡിഎഫ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്. അന്ന് ആദ്യം പ്രചരിച്ചത് രണ്ടുപേരും മരിച്ചെന്നായിരുന്നു. എന്നാല്‍ ഞാനെങ്ങനെയോ രക്ഷപെട്ടു. അന്ന് ഐസിയുവില്‍ കിടന്ന ഞാന്‍ മൂന്നു ദിവസം കഴിഞ്ഞാണ് ബാബു മരിച്ച വിവരം അറിയുന്നത്. പെട്ടെന്ന് അത് ഉള്‍ക്കൊള്ളാന്‍ തനിക്ക് കഴിഞ്ഞില്ല.

Chennithala inaugurated Thomas Chazhikadan election convention,Kottayam, News, Lok Sabha, Election, Trending, Politics, Congress, Inauguration, Ramesh Chennithala, Kerala

തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവം ആയിരുന്നു അതെന്നും ചെന്നിത്തല പറഞ്ഞു. അതിനാല്‍തന്നെ തനിക്ക് ഏറ്റവും ആത്മബന്ധമുള്ള ലോക്സഭാ മണ്ഡലങ്ങളില്‍ ഒന്നാണ് തോമസ് ചാഴികാടന്‍ മത്സരിക്കുന്ന കോട്ടയമെന്ന് ചെന്നിത്തല പറഞ്ഞു. ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

Chennithala inaugurated Thomas Chazhikadan election convention,Kottayam, News, Lok Sabha, Election, Trending, Politics, Congress, Inauguration, Ramesh Chennithala, Kerala

ചെന്നിത്തലയെ കൂടാതെ പി.ജെ. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ജോസ് കെ. മാണി എം.പി, മോന്‍സ് ജോസഫ് എം.എല്‍.എ. തുടങ്ങിയ പ്രമുഖരും കണ്‍വന്‍ഷന് ആവേശം പകര്‍ന്നു. കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലത്തേക്ക് കാറില്‍ വന്നിറങ്ങിയ തോമസ് ചാഴികാടനെ തോളിലെടുത്താണ് പ്രവര്‍ത്തകര്‍ സ്റ്റേജിലേക്കെത്തിച്ചത്. പ്രവര്‍ത്തകരുടെ തിക്കും തിരക്കും കാരണം പലര്‍ക്കും കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലത്തേക്ക് എത്താനായില്ല.

ഇതിനോടകം തന്നെ മണ്ഡലത്തില്‍ എതിര്‍സ്ഥാനാര്‍ത്ഥികളെ ബഹുദൂരം പിന്നിലാക്കി പ്രചരണത്തില്‍ മുന്നേറാന്‍ തോമസ് ചാഴികാടന് കഴിഞ്ഞിട്ടുണ്ട്. ചാഴികാടന്‍ തന്നെ ഇത്തവണ കോട്ടയത്തു നിന്നും ലോക്സഭയിലെത്തുമെന്ന് അണികള്‍ ഒന്നടങ്കം ഗ്രൂപ്പ് വ്യത്യാസമില്ലാതെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്.

പിജെ ജോസഫ് വിഭാഗവും എതിര്‍പ്പുകളുമെല്ലാം മറന്ന് കൈമെയ് മറന്നാണ് ചാഴിക്കാടനായി വോട്ടഭ്യര്‍ത്ഥിക്കുന്നത്. യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫ്, എന്‍ഡിഎ ക്യാമ്പുകളില്‍ ഞെട്ടലുളവാക്കിയിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chennithala inaugurated Thomas Chazhikadan election convention,Kottayam, News, Lok Sabha, Election, Trending, Politics, Congress, Inauguration, Ramesh Chennithala, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?